European Football Foot Ball Top News

ഈ സമ്മറില്‍ മെസ്സിയെക്കാളും ബാഴ്സ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഹാലണ്ടിനുമേല്‍

May 15, 2021

ഈ സമ്മറില്‍ മെസ്സിയെക്കാളും ബാഴ്സ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഹാലണ്ടിനുമേല്‍

ഡോർട്മണ്ട് സ്ട്രൈക്കറെ തങ്ങളുടെ ടീമില്‍ ഇറ ഇറക്കാൻ ബ്ലൂഗ്രാന വല്ലാതെ  ആഗ്രഹിക്കുന്നു.ഈ വേനൽക്കാലത്ത് ലയണൽ മെസ്സിയെ വീണ്ടും സൈൻ ചെയ്യുന്നതിന്  പകരം എർലിംഗ് ഹാലാൻഡിനാണ്  ബാഴ്‌സലോണ മുൻഗണന നൽകുന്നതെന്ന്  ദി സൺ അവകാശപ്പെടുന്നു.ക്ലബ്ബിന്റെ കടുത്ത സാമ്പത്തിക സ്ഥിതി കാരണം, ഹാലാൻഡിനായി ഡോർട്മുണ്ടിലേക്ക് ഒരു വലിയ ട്രാൻസ്ഫർ ഫീസ് നൽകാനും മെസ്സിയെ ഒരു പുതിയ കരാറിൽ ഒപ്പിടാനും അവർക്ക് ഫണ്ടില്ല എന്ന കാരണം തന്നെ ആണ് ഈ ഒരു പുതിയ തീരുമാനത്തിനുള്ള കാരണം.

ഏകദേശം 130 മില്യണ്‍ ഡോളര്‍ വാങ്ങുന്ന മെസ്സിയുടെ സാലറി കൊറോണ കാലത്ത് ബാഴ്സക്ക് കൂനിന്മേല്‍ കുരു എന്ന് പറയും പോലെ ആണ്.ഗ്രീസ്മന്‍,കുട്ടിഞ്ഞോ എന്നിവര്‍ക്ക് വേണ്ടിയും ഒരു വലിയ തുക തന്നെ ബാഴ്സ സാലറി ഇനത്തില്‍ ചിലവാക്കുന്നുണ്ട്.

Leave a comment