European Football Foot Ball Top News

റയലിന് ജയം

May 14, 2021

റയലിന് ജയം

ഗ്രനാഡയേ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ച റയല്‍ മാഡ്രിഡ്‌ തങ്ങളുടെ ലീഗ് കിരീടം നിലനിര്‍ത്താനുള്ള സാധ്യതകള്‍ വീണ്ടും കാണിക്കുന്നു.വിലപ്പെട്ട മൂന്നു പോയിന്റ്‌ നേടിയ റയല്‍ നിലവില്‍ അത്ലറ്റിക്കോ മാഡ്രിഡുമായി രണ്ടു പോയിന്റിന്റെ പുറകില്‍ ആണ്.മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ടു ഗോള്‍ നേടി കൊണ്ട് റയല്‍ ആധിപത്യം പുലര്‍ത്തി.ലൂക്ക മോട്രിച്ച്,റോഡ്രിഗോ എന്നിവരാണ്‌ റയലിന് വേണ്ടി ഗോള്‍ നേടിയത്.

 

71 ആം മിനുട്ടില്‍ ഗോള്‍  നേടി കൊണ്ട് ജോര്‍ജ് മോളിന ഗ്രനാഡക്ക്  പ്രതീക്ഷ നല്‍കി എങ്കിലും തൊട്ടടുത്ത നിമിഷങ്ങളില്‍ ഗോള്‍ നേടി കൊണ്ട് ബെന്‍സെമ,ഓട്രിസോള എന്നിവര്‍ റയലിന്റെ വിജയം ഉറപ്പാക്കി.ഇനിയുള്ള മത്സരങ്ങളില്‍ അത്ലറ്റിക്കോ മാഡ്രിഡ്‌ പോയിന്റ്‌ വെടിഞ്ഞാല്‍ മാത്രമേ റയലിന് കിരീടം നിലനിര്‍തുന്നത്തിനെ കുറിച്ച് അവര്‍ക്ക്  ആലോചിക്കാന്‍ പോലും കഴിയുകയുള്ളൂ.

Leave a comment