European Football Foot Ball Top News

ജയം നേടിയെങ്കിലും അഞ്ചാം സ്ഥാനത്ത് യുവന്റസ് തുടരുന്നു

May 13, 2021

ജയം നേടിയെങ്കിലും അഞ്ചാം സ്ഥാനത്ത് യുവന്റസ് തുടരുന്നു

യുവന്റസ് സസുവോളോക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ നേടി കൊണ്ട് വിജയം സ്വന്തമാക്കി എങ്കിലും ഇപ്പോഴും ലീഗില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍ തുടരുന്നത്.നാലാം സ്ഥാനത്തുള്ള നപോളിക്ക് വെറും ഒരു പൊയന്റിനു മാത്രം ആണ് അവര്‍ പിന്നില്‍ ഉള്ളത്. യുവന്റസ് ജേഴ്സിയില്‍ റൊണാള്‍ഡോ നേടിയ 100 ആം ഗോള്‍ നേടി എന്നും ഇന്നലത്തെ മത്സരത്തിനു പ്രത്യേകത ഉണ്ടായിരുന്നു.

അഡ്രിയൻ റാബിയോട്ട്, റൊണാൾഡോ, പൗലോ ഡൈബാല എന്നിവര്‍ യുവന്ടസിനു വേണ്ടി ഗോള്‍ നേടിയപ്പോള്‍ സസുവോളോക്ക് വേണ്ടി ഗോള്‍ നേടിയത് ഗിയപ്ക്കൊമോ രസപ്‌ഡോറിയാണ്. സീസണിന്റെ അവസാനത്തിൽ താൻ ക്ലബ് വിടുകയാണെന്ന് ഈ ആഴ്ച പ്രഖ്യാപിച്ച ബഫൺ, വോജ്‌സീക്ക് സസെസ്നി ഇക്ക് പകരക്കാരന്‍ ആയി വന്നു മിന്നുന്ന പ്രകടനം കാഴ്ചവെച്ചതിനാൽ തനിക്ക് കഴിവൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്തു.

Leave a comment