European Football Foot Ball Top News

റഫറിയെ കുറ്റം പറഞ്ഞ് സിദാന്‍

May 10, 2021

റഫറിയെ കുറ്റം പറഞ്ഞ് സിദാന്‍

റയൽ മാഡ്രിഡിനെതിരായ വിവാദമായ VAR തീരുമാനം ഞായറാഴ്ച സെവില്ലയുമായി 2-2 സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് തനിക്ക് കടുത്ത ദേഷ്യമുണ്ടെന്ന് സിനദീന്‍ സിദാന്‍.കരീം ബെൻസെമ നേടിയ 78-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി VAR റൂം പരിശോധികുമ്പോള്‍,റയൽ മാഡ്രിഡ് പ്രതിരോധ താരം എഡെർ മിലിറ്റാവോയുടെ ബോക്സിൽ ഒരു ഹാൻഡ്‌ബോൾ ഉൾപ്പെട്ടിരുന്നു. റയൽ മാഡ്രിഡിന് സ്‌പോട്ട് കിക്ക് നൽകുന്നതിനുപകരം സെവിയക്ക് ആണ് പെനാല്‍ട്ടി ലഭിച്ചത്.

ഒരു വിശദീകരണം തേടാനായി ഞാൻ റഫറിയോട് സംസാരിച്ചു.അദ്ദേഹം പറഞ്ഞതൊന്നും എനിക്ക് മനസില്ലായില്ല.ഞാൻ ഒരിക്കലും റഫറിമാരെക്കുറിച്ച്  മോശമായി സംസാരിക്കില്ല, പക്ഷെ ഇന്ന് എനിക്ക് ദേഷ്യം വരുന്നു.”സിദാന്‍  മോവിസ്റ്റാറിനോട് പറഞ്ഞു.കുറെയേറെ അവസരങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും അതെല്ലാം ഗോളാക്കി മാറ്റുന്നതില്‍ റയല്‍ താരങ്ങള്‍ പരാജയപ്പെട്ടിരുന്നു.

 

Leave a comment