European Football Foot Ball Top News

ആഴ്സണലിന് ജയം,വെസ്റ്റ് ബ്രോം തരം താഴ്ത്തപ്പെട്ടു

May 10, 2021

ആഴ്സണലിന് ജയം,വെസ്റ്റ് ബ്രോം തരം താഴ്ത്തപ്പെട്ടു

വെസ്റ്റ് ബ്രോംവിച്ച് ആൽ‌ബിയോണിനെ ഞായറാഴ്ച പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കി, കൊണ്ട് ആഴ്സണല്‍.ആഴ്സണലിൽ 3-1 ന് തോറ്റതിനെ തുടർന്ന്   ആല്‍ബിയോന്‍  അടുത്ത സീസണ്‍ മുതല്‍ ഇംഗ്ലീഷ് ചാമ്പ്യൻ‌ഷിപ്പിലേക്ക് പോയേക്കും.നിലവില്‍ പോയിന്റ്‌ പട്ടികയില്‍ 19 ആം സ്ഥാനത്താണ് ആല്‍ബിയോന്‍.

വെസ്റ്റ് ബ്രോം തിളക്കമാർന്ന രീതിയിൽ ആരംഭിച്ചെങ്കിലും പന്ത് മികച്ച ആക്രമണ ഗെയിം കാഴ്ച്ചവക്കാന്‍ അവര്‍ പാടുപെട്ടു.29 ആം  മിനുട്ടില്‍ എമിലി സ്മിത്ത് റോയും 35 ആം മിനുട്ടില്‍ നിക്കോളാസ് പെപ്പെയും ഗോള്‍ നേടി കൊണ്ട് പകുതി സമയത്തിന് മുന്നേ തന്നെ ആഴ്സണലിന് വിജയപ്രതീക്ഷ നല്‍കി.67  ആം മിനുട്ടില്‍ ഗോള്‍  നേടി കൊണ്ട് മാത്യൂസ്‌ പെരേര നേരിയ പ്രതീക്ഷ വെസ്റ്റ് ബ്രോമിന് നല്‍കി എങ്കിലും ഒരു കാര്യവും ഉണ്ടായില്ല.90 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് വില്യനും ആഴ്സണലിന് വേണ്ടി സ്കോര്‍ബോര്‍ഡില്‍ ഇടം പിടിച്ചു.

 

Leave a comment