European Football Foot Ball Top News

സമനില റയലിന് ഇരട്ടത്താപ്പ്

May 10, 2021

സമനില റയലിന് ഇരട്ടത്താപ്പ്

റയല്‍ മാഡ്രിഡിനെതിരെ സമനില നേടി സെവിയ.സെവിയ  എഫ്‌സിയോട് 2-2 ന് സമനിലയിൽ പിരിഞ്ഞതിന് ശേഷം ലാ ലിഗയിൽ ഒന്നാമതെത്താനുള്ള അവസരം റയൽ മാഡ്രിഡ് നഷ്‌ടപ്പെടുത്തി.സമനില മൂലം അത്ലറ്റിക്കോ മാഡ്രിഡ്‌ ഒന്നാം സ്ഥാനത്തും റയല്‍ രണ്ടാം സ്ഥാനത്തും ബാഴ്സ,സെവിയ എന്നിവര്‍ മൂന്നും നാലും സ്ഥാനത്തുമാണ്.

ബ്രസീൽ മിഡ്ഫീൽഡർ ഫെർണാണ്ടോ ആദ്യ പകുതിയിൽ സെവിയയെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ റയൽ മെച്ചപ്പെടുകയും 67 ആം മിനുട്ടില്‍  മാർക്കോ അസെൻസിയോയിലൂടെ സമനില നേടുകയും ചെയ്തു, പക്ഷേ അസാധാരണമായ സംഭവങ്ങളിൽ സെവിയക്ക്  അനുകൂലമായി കളി തിരിച്ചുവന്നു.78 ആം മിനുട്ടില്‍ റയലിന് അനുകൂലമായി ഒരു പെനാല്‍ട്ടിക്ക് വേണ്ടി താരങ്ങള്‍ കാത്തിരുന്നപ്പോള്‍ പെനാല്‍ട്ടി വിധി അനുകൂലം ആയി പോയത് സെവിയക്കും.റാക്കിട്ടിച് ഗോള്‍ നേടി കൊണ്ട് റയലിനെ പ്രതിസന്തിയില്‍ ആക്കി.എക്സ്ട്രാ ടൈമില്‍ ക്രൂസിന്‍റെ ഷോട്ട് ഹസാര്‍ഡിന്റെ കാലില്‍ തട്ടി പോസ്ടിലേക്ക് കയറിയാതോടെ മത്സരം സമനിലയില്‍ ആയി.

 

 

 

 

Leave a comment