European Football Foot Ball Top News

ഡി ലൈറ്റിനെ വില്‍ക്കാന്‍ താല്‍പര്യമില്ല എന്ന് യുവന്റസ്

May 9, 2021

ഡി ലൈറ്റിനെ വില്‍ക്കാന്‍ താല്‍പര്യമില്ല എന്ന് യുവന്റസ്

യുവ ഡിഫണ്ടര്‍ മത്തിസ് ഡി ലൈറ്റ് വിൽപ്പനയ്ക്കുള്ളതല്ലെന്ന് യുവന്റസ് പ്രഖ്യാപിച്ചതായി പ്രമുഘ ഇറ്റാലിയന്‍ സ്പോര്‍ട്സ് മാധ്യമമായ ട്യൂട്ടോസ്പോർട്ട് വെളിപെടുത്തി.21 വയസുകാരന് സാധ്യമായ വേനൽക്കാല നീക്കങ്ങളെക്കുറിച്ച് ചെൽസിയും ബാഴ്‌സലോണയും യുവന്ടസുമായി ചേര്‍ന്ന് ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ട്.എന്നാല്‍ അദ്ദേഹത്തിനെ  നല്‍കാന്‍ യുവന്റസ് തയ്യാറല്ല.

2020-21 കാലഘട്ടത്തിൽ യുവേക്കായി 31 മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള താരത്തിന്റെ കരാര്‍ കാലാവധി മൂന്നു വര്‍ഷം കൂടിയുണ്ട്.അയാക്സില്‍ ആയിരുന്നപ്പോള്‍ താരത്തിനെ ടീമില്‍ എത്തിക്കാന്‍ ബാഴ്സലോണ ശ്രമിച്ചിരുന്നു,എന്നാല്‍ ആ ദൌത്യത്തില്‍ വിജയം നേടിയത് യുവന്ടസും.ഡീലിന് ശേഷവും താരത്തിനെ ടീമില്‍ എത്തിക്കാനുള്ള ശ്രമം ബാഴ്സ ഉപേക്ഷിച്ചിരുന്നില്ല.പിര്‍ലോക്ക് കീഴില്‍  ഇനി യുവന്റസിന്റെ ഭാവി എന്തെന്ന് അറിയാത്ത ഈ സാഹചര്യത്തില്‍ ഒരുപക്ഷെ താരം  ടീം വിടാന്‍ ആഗ്രഹിച്ചാലും അതില്‍ വലിയ അത്ഭുതമില്ല.

Leave a comment