European Football Foot Ball Top News

സിറ്റിയില്‍ സിൻചെങ്കോ തന്‍റെ സ്ഥാനം നേടി എന്ന് പെപ്പ്

May 9, 2021

സിറ്റിയില്‍ സിൻചെങ്കോ തന്‍റെ സ്ഥാനം നേടി എന്ന് പെപ്പ്

ഈ സീസണില്‍ വളരെ മികച്ച ഫോമില്‍ കളിക്കുന്ന ഒലെക്സാണ്ടർ സിൻചെങ്കോ കഴിഞ്ഞ വേനൽക്കാലത്ത്  ട്രാൻസ്ഫർ ഓഫറുകൾ നിരസിച്ചതായി മാൻ സിറ്റി ബോസ് പെപ് ഗ്വാർഡിയോള വെളിപ്പെടുത്തി.തന്‍റെ കരിയറിന് തുടക്കത്തില്‍  റഷ്യൻ സംഘടനയായ എഫ്‌സി ഉഫയിൽ നിന്ന് 2016 ൽ  പുറത്താക്കപ്പെട്ടു.

2019-20 ലെ സീസണില്‍   24 വയസുകാരൻ സിറ്റിയിൽ നിന്ന് മാറാന്‍ തീരുമാനിച്ചു,എന്നാല്‍ അദ്ദേഹം സിറ്റിയില്‍ തന്‍റെ സ്ഥാനത്തിനായി പോരാടാനും സിറ്റിയില്‍ തന്നെ തുടരാനും അദ്ദേഹം മാറി  തീരുമാനിച്ചു.”അയാൾ മറ്റൊരു സ്ഥാനത്ത് കളിച്ച ആളാണ്,എന്നാല്‍ മറ്റൊരു റോള്‍ നല്‍കിയാല്‍  ഒരിക്കലും പരാതിപ്പെടില്ല. അവൻ തെറ്റുകൾ വരുത്തുന്നില്ല. നിങ്ങൾ എന്തെങ്കിലും പറയുമ്പോൾ അവൻ അത് ഉടനെ  മനസ്സിലാക്കും.സലാ,ഡി മരിയ,റാഷ്ഫോര്‍ഡ് എന്നിവരെപോലെയുള്ള കടുത്ത എതിരാളികള്‍ക്ക് മുന്നിലും തെറ്റൊന്നും വരുത്താന്‍ അദ്ദേഹം തയ്യാറല്ല.”ഗാര്‍ഡിയോള പറഞ്ഞു.

 

 

Leave a comment