European Football Foot Ball Top News

ആസ്ട്ടന്‍ വില്ലയും യുണൈറ്റഡും നേര്‍ക്കുനേര്‍

May 9, 2021

ആസ്ട്ടന്‍ വില്ലയും യുണൈറ്റഡും നേര്‍ക്കുനേര്‍

യൂറോപ്പ ലീഗിന്റെ ഫൈനലിൽ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്ത  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ആസ്റ്റൺ വില്ലയെ നേരിടുന്നു.യുണൈറ്റഡിന് മുന്നില്‍ ഇനി ഉള്ളത് അഞ്ച് ദിവസത്തിനുള്ളിൽ മൂന്ന് പ്രീമിയർ ലീഗ് ഗെയിമുകളുടെ തിരക്കേറിയ ഷെഡ്യൂൾ ആണ്.ഇന്ന് ഒരു ജയം നേടാന്‍ ആയാല്‍   ബാക്കിയുള്ള ഗെയിമുകള്‍  തോറ്റാലും   ലീഗില്‍ ആദ്യ നാല് സ്ഥാനത്തെത്താന്‍ അവര്‍ക്ക് കഴിഞ്ഞേക്കും.

ഈ മത്സരത്തിൽ ജാക്ക് ഗ്രീലിഷ് ഇല്ലാതെ ആയിരിക്കും  ആസ്റ്റൺ വില്ല കളിക്കാന്‍ ഇറങ്ങുക. ഇഞ്ചുറി മൂലം നായകന് തുടർച്ചയായ പന്ത്രണ്ടാമത്തെ ഗെയിം നഷ്ടമായി.മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ പരിക്ക് ആശങ്കകളൊന്നുമില്ല, എന്നാൽ വളരെ തിരക്കേറിയ ഷെഡ്യൂള്‍ ഉള്ളതിനാല്‍ ടീം റോട്ടെറ്റ് ചെയ്യാതെ യുണൈറ്റഡിന് നിലനില്‍ക്കാന്‍ കഴിയില്ല.

 

Leave a comment