European Football Foot Ball Top News

ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ പണയം വെക്കാന്‍ മനസ്സില്ലാതെ ലിവര്‍പൂള്‍

May 9, 2021

ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ പണയം വെക്കാന്‍ മനസ്സില്ലാതെ ലിവര്‍പൂള്‍

ചാമ്പ്യന്‍സ് ലീഗ് യോഗ്യത നിലനിര്‍ത്താന്‍ വേണ്ടിയുള്ള പാച്ചിലില്‍ ആണ് ലിവര്‍പൂള്‍ ഇപ്പോള്‍.ഇന്നലത്തെ മത്സരത്തില്‍ സതാംട്ടനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ലിവര്‍പൂള്‍ വിജയം നേടി.സാധിയോ മാനെ,തിയഗോ അലകാന്റ്ര എന്നിവര്‍ ആണ് ലിവര്‍പൂളിനു വേണ്ടി ഗോള്‍ നേടിയത്.

ആദ്യ 30 മിനിറ്റിനുള്ളിൽ ഇരു ടീമുകൾക്കും മികച്ച അവസരങ്ങളുണ്ടായിരുന്നുവെങ്കിലും സതാംപ്ട്ടന്‍ അവസരങ്ങള്‍ എല്ലാം മികച്ച സേവുകളോടെ ആലിസന്‍ ബേക്കര്‍ കളം നിറഞ്ഞു നിന്നു.31 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട്  മാനെ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു.സല നല്‍കിയ ക്രോസില്‍ ആണ് മാനെ ഗോള്‍ നേടിയത്.സതാംപ്ടൺ ഒരു സമനിലയ്ക്കായി മുന്നോട്ട് നീങ്ങിയെങ്കിലും ലിവർപൂൾ ഗോളി ആലിസന്‍ മികച്ച ഫോമില്‍ ആയതിനാല്‍ സന്ദർശകർക്ക് സ്കോർ സമനിലയിലാക്കാൻ കഴിഞ്ഞില്ല.മത്സരം തീരാന്‍ ഇരിക്കെ മറ്റൊരു ഗോളോടെ തിയഗോ അലക്കാന്റ്രയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.

 

 

Leave a comment