European Football Foot Ball Top News

ബാഴ്സ അത്ലറ്റിക്കോ മാഡ്രിഡ്‌ മത്സരം സമനിലയില്‍

May 8, 2021

ബാഴ്സ അത്ലറ്റിക്കോ മാഡ്രിഡ്‌ മത്സരം സമനിലയില്‍

ലാലിഗ കിരീടം തീരുമാനിക്കുന്ന മത്സരം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു എങ്കിലും ഗോള്‍ ഒന്നും തന്നെ നേടാതെ ഇരു ടീമുകളും വെറും നിരാശ മാത്രം സമ്മാനിച്ചു.ബാഴ്സയുടെ വിജയം ആഗ്രഹിച്ച റയല്‍ മാഡ്രിഡിനും നിരാശ തന്നെ.എന്നാല്‍ നാളെ വിജയം നേടാനായാല്‍ റയലിന് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ആയേക്കും.

തുടക്കം മുതല്‍ അറ്റാക്ക്  ചെയ്യാന്‍ കഴിയാതെ ബാഴ്സലോണ വിഷമിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പലപ്പോഴും എതിര്‍ ടീം ബോക്സില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാന്‍ നോക്കി എങ്കിലും അദ്ദേഹതിനൊത്ത് ഉയരാന്‍ മറ്റ് ടീമങ്കങ്ങള്‍ക്ക് കഴിയില്ല.കാമ്പ് ന്യൂയിലെക്ക് സുവാരസ് തിരിച്ചു വന്ന മത്സരത്തില്‍ ഗോളൊന്നും തന്നെ നേടാന്‍ ആകാതെ അദ്ദേഹവും സമ്മാനിച്ചത് നിരാശ മാത്രം.

 

 

Leave a comment