European Football Foot Ball Top News

മ്യൂണിക്കിനു ലീഗ് കിരീടം ഒരു ജയമകലെ

May 8, 2021

മ്യൂണിക്കിനു ലീഗ് കിരീടം ഒരു ജയമകലെ

ബയേൺ മ്യൂണിച്ച് ശനിയാഴ്ച ബുണ്ടസ്ലിഗയിലെ ബോറുസിയ മോൺചെൻഗ്ലാഡ്ബാച്ചിനെ നേരിടും.ഇന്ന് തങ്ങളുടെ ഹോം മത്സരത്തില്‍ വിജയം നേടാനായാല്‍ മ്യൂണിക്കിനു തങ്ങളുടെ ഒന്‍പതാമത്തെ ബുണ്ടസ്ലിഗ കിരീടം  ആണ് നേടാന്‍ പോകുന്നത്.മാനേജർ‌മാറ്റത്തിനായി ബയേൺ‌ ഒരുങ്ങുന്നു, ആർ‌ബി ലീപ്സിഗ് മാനേജർ‌ ജൂലിയൻ‌ നാഗെൽ‌സ്മാൻ‌ ഹാൻ‌സി ഫ്ലിക്കിന്‌ പകരം സമറില്‍ ജോലിയേല്‍ക്കും.

മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ ബയേണിനു പിന്നിൽ ഏഴ് പോയിന്റ് പിന്നിലുള്ള ലീപ്സിഗിന് ഇപ്പോഴും മ്യൂണിക്കിനെ പിടിക്കാന്‍ കഴിയും.എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ ബോറുസിയ ഡോർട്മുണ്ടിനോട് ലീപ്സിഗ് പരാജയപ്പെട്ടാൽ ബയേണിന് കിരീടധാരികളാകാൻ ഒരു ജയം നേടണം എന്നാ ആവശ്യം പോലുമില്ല.ഹാന്‍സി ഫ്ലിക്കിന് കീഴില്‍ ഔര്‍ നവയുഗത്തിന് തുടക്കം കുറിച്ച മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായി എങ്കിലും നിലവില്‍ യുറോപ്പിലെ തന്നെ ഏറ്റവും അപകടക്കാരികള്‍ ആണവര്‍.

 

 

Leave a comment