European Football Foot Ball Top News

റയലിനെ ഉപേക്ഷിക്കാന്‍ സിദാന്‍

May 7, 2021

റയലിനെ ഉപേക്ഷിക്കാന്‍ സിദാന്‍

നിലവില്‍ റയല്‍ ഡ്രെസ്സിംഗ് റൂമില്‍ ഒരു പരസ്യമായ ഒരു രഹസ്യം ഉണ്ട്.അതെന്താണ് എങ്കില്‍ 2022 വരെ കരാർ ഉണ്ടായിരുന്നിട്ടും ക്ഷീണിതനും ക്ഷുഭിതനുമായ സിദാന്‍ റയല്‍ വിടും എന്ന ഭീതിയാണ്.ഒരു വര്‍ഷം  കൂടെ താരത്തിനു കോണ്‍ട്രാക്റ്റ് ഉണ്ടെങ്കിലും അതില്‍ നിന്നും പിന്‍മാറാന്‍ അദ്ദേഹം തയ്യാറാണ്. ചെല്‍സിക്കേതിരെ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ എല്ലാം പാളിയപ്പോള്‍ വിവിധ ഇടങ്ങളില്‍ നിന്നും സീദാന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.

തന്റെ നിയന്ത്രണത്തിന് പുറത്തുള്ള സംഭവങ്ങൾ കൈകാര്യം ചെയ്യല്‍ സീദാന് മടുപ്പ് ഉളവാക്കുന്നു എന്നും ആരാധകര്‍ ഇല്ലാതെ വീണ്ടും ഒരേ ഡെയ്ലി റുട്ടീന്‍ ഫോളോ ചെയ്യാനും അദ്ദേഹത്തിന് താല്‍പര്യം ഇല്ലാതായി വരുന്നു എന്നും പ്രമുഘ സ്പോര്‍ട്ട്സ് മാധ്യമമായ ഗോള്‍ വെളിപ്പെടുത്തി.

Leave a comment