European Football Foot Ball Top News

ഫെര്‍ണാണ്ടീഞ്ഞോയെ ഉപേക്ഷിക്കാന്‍ സിറ്റിയുടെ നീക്കം ?

May 6, 2021

ഫെര്‍ണാണ്ടീഞ്ഞോയെ ഉപേക്ഷിക്കാന്‍ സിറ്റിയുടെ നീക്കം ?

മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാം യുണൈറ്റഡ് പ്രതിരോധ മിഡ്ഫീൽഡർ ഡെക്ലാൻ റൈസിനായി ഒരു നീക്കം പരിഗണിക്കുന്നു.ഇതിനര്‍ഥം  ഒരു പക്ഷേ അടുത്ത സീസണ്‍ മുതല്‍ ക്ലബ് ക്യാപ്റ്റന്‍ ഫെര്‍ണാണ്ടീഞ്ഞോ തന്റെ കരിയറിന് തുടര്‍ച്ചക്ക് വേണ്ടി വേറെ ക്ലബ് നോക്കേണ്ടി വരും എന്നു കൂടിയാണ്.

36 കാരനായ ബ്രസീലിയൻ താരത്തിനു ഇത്തിഹാദ് സ്റ്റേഡിയത്തിൽ നിലവിലെ കരാർ അവസാനിക്കാന്‍  ഏതാനും ആഴ്ചകൾ മാത്രമേ ഉള്ളൂ.കഴിഞ്ഞ കുറച്ച്  ആഴ്ചകളിൽ പെപ് ഗ്വാർഡിയോളയ്ക്ക് വേണ്ടി അദ്ദേഹം നിർണായകവും ശ്രദ്ധേയവുമായ പ്രകടനങ്ങൾ നടത്തിയിട്ടും അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ഇതുവരെ ക്ലബും മാനേജ്മെന്‍റും  തീരുമാനമെടുത്തിട്ടില്ല. മറ്റ് പല ഡിഫന്‍സീവ് മിഡ് ഫീല്‍ഡര്‍മാരായ  ബോറുസിയ മോൺചെൻഗ്ലാഡ്ബാച്ചിലെ ഡെനിസ് സക്കറിയ, ഇറ്റാലിയൻ സീരി  എ ക്ലബ്  സസ്സുളോയിലേ മാനുവൽ ലോക്കറ്റെല്ലി എന്നിവരെയും സിറ്റി നിരീക്ഷണത്തില്‍ ആകിയിട്ടുണ്ട്.

Leave a comment