European Football Foot Ball Top News

തന്റെ മുന്‍ ശിഷ്യന്മാരെ റോമയിലേക്ക് റാഞ്ചാന്‍ മോറിഞ്ഞോ

May 6, 2021

തന്റെ മുന്‍ ശിഷ്യന്മാരെ റോമയിലേക്ക് റാഞ്ചാന്‍ മോറിഞ്ഞോ

റോമയുടെ അടുത്ത മുഖ്യ പരിശീലകനാകാൻ സമ്മതിച്ചതിന് ശേഷം ജോസ് മൗറീഞ്ഞോ 2021/22 സീസണിൽ തന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിന് വേണ്ടി പ്രവര്‍ത്തനം തുടങ്ങി. ടോട്ടൻഹാമിൽ നിന്ന് 17 ആഴ്ച ജോലിയിൽ പ്രവേശിച്ചതിന് ശേഷം അവിടെ നിന്നും പുറത്താക്കപ്പെട്ട മോറിഞ്ഞോ ക്ലബുമായി 2024 ജൂൺ വരെ മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടു.

നിലവില്‍ മോറിഞ്ഞോയുടെ ലക്ഷ്യത്തില്‍ ഉള്ള താരങ്ങള്‍ രണ്ടുപേരും ടോട്ടന്‍ഹാമില്‍ കളിക്കുന്നവര്‍ ആണ്.തന്റെ ശിഷ്യന്‍ ആയ എറിക്ക് ലമേല,ലൂക്കാസ് മൌറ എന്നിവരേ റോമയിലേക്ക് എത്തിക്കാന്‍ മോറിഞ്ഞോ ശ്രമം തുടങ്ങി എന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.മോറിഞ്ഞോ പലപ്പോഴും മാധ്യമങ്ങളിലും മറ്റും ഈ രണ്ടു താരങ്ങളെ പുകഴ്ത്തി പറഞ്ഞിട്ടുമുണ്ട്.ലമേല ആണെങ്കില്‍ പ്രീമിയര്‍ ലീഗ് ഉപക്ഷിച്ച് സീരി എ യിലേക്ക് മടങ്ങുന്ന കാര്യം ആലോചിക്കുന്ന സമയം കൂടിയാണത്.

Leave a comment