European Football Foot Ball Top News

ചെല്‍സി വിജയം അര്‍ഹിക്കുന്നു എന്നു സിദാന്‍

May 6, 2021

ചെല്‍സി വിജയം അര്‍ഹിക്കുന്നു എന്നു സിദാന്‍

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിൽ ചെൽസി മികച്ച ടീം ആണെന്നും വിജയിക്കാൻ അർഹര്‍ ആണെന്നും സിനദീന്‍ സിദാന്‍.സീദാന്‍റെ ടീമിനെ അവരുടെ എല്ലാ പിഴവുകളും പരസ്യമാക്കി കൊണ്ടാണ് ചെല്‍സി അവര്‍ക്കെതിരെ വിജയം നേടിയത്.ഒന്നാം പാദത്തില്‍ തന്റെ പദ്ധതിയെല്ലാം താറുമാറായിട്ടും അതേ ഗെയിം പ്ലാനോടെ എത്തിയ സിദാനും വിമര്‍ശനത്തിന് പാത്രമാകേണ്ടതുണ്ട്.

മത്സരത്തിനിടയിൽ അവര്‍  കൂടുതൽ ഫലപ്രദമായിരുന്നു, അവർക്ക് ധാരാളം അവസരങ്ങളും ഉണ്ടായിരുന്നു.രണ്ടു പാദത്തിലും അവര്‍ കാഴ്ച്ച വച്ച ഫൂട്ബോള്‍ വളരെ മികച്ചത് ആയിരുന്നു.പക്ഷേ എന്റെ കളിക്കാരെക്കുറിച്ച് ഞാൻ വളരെ അഭിമാനിക്കുന്നു. ഞങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കൊപ്പം അവർ കൈവരിച്ച പാത അതിനാല്‍ ഇവിടെയെത്തിയതിന് ഞങ്ങളെ ഞങ്ങള്‍ തന്നെ  അഭിനന്ദിക്കണം.”ചെൽ‌സിയുടെ 3 -1 വിജയത്തിന് ശേഷം സിദാന്‍ ആർ‌എം‌സി സ്പോർട്ടിനോട് പറഞ്ഞു

 

Leave a comment