European Football Foot Ball Top News

ഇത്തവണ ഇംഗ്ലിഷ് UCL ഫൈനല്‍

May 6, 2021

ഇത്തവണ ഇംഗ്ലിഷ് UCL ഫൈനല്‍

സ്റ്റാംഫോര്‍ഡ്  ബ്രിഡ്ജില്‍ നടന്ന രണ്ടാം പാദ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എതിരില്ലാത്ത രണ്ടു ഗോളിന് റയലിനെ ചെല്‍സി പരാജയപ്പെടുത്തി.പിച്ചില്‍ എല്ലായിടത്തും മികവ് പുലര്‍ത്തിയ ചെല്‍സി റയലിനു  ഒരു നിമിഷം പോലും വിജയപ്രതീക്ഷ നല്‍കിയിട്ടില്ല.

ഒന്നാം പാദത്തില്‍ നടന്ന പോലെ റയലിന്‍റെ എല്ലാ നീക്കങ്ങളും വൃത്തിക്ക് ഡിഫന്‍റ് ചെയ്ത ചെല്‍സി കൌണ്ടറുകളിലൂടെ ആണ് അക്രമണം നടത്തിയത്.പലവട്ടം റയലിന്‍റെ പോസ്റ്റില്‍ വിനാശം വിതക്കാന്‍ ചെല്‍സിക്ക് ആയെങ്കിലും മോശം ഫിനിഷിങ് അവര്‍ക്ക് പാരയാക്കയായിരുന്നു.28 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി കൊണ്ട് ടിമോ വെര്‍ണര്‍ ആണ് ചെല്‍സിക്ക് ലീഡ് നേടി കൊടുത്തത്.85 ആം മിനുട്ടില്‍ അടുത്ത ഗോള്‍ നേടി കൊണ്ട് മേസണ്‍ മൌണ്ട് ചെല്‍സിയുടെ ലീഡ് ഇരട്ടിച്ചു.ഈ മാസം 29 നു ഇസ്ഥാന്‍ ബുളില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി നേരിടും.

Leave a comment