European Football Foot Ball Top News

അലെഗ്രി മടങ്ങി വരുന്നു ? യുവന്‍റസിലേക്കോ അതോ റയലിലേക്കോ ?

May 5, 2021

അലെഗ്രി മടങ്ങി വരുന്നു ? യുവന്‍റസിലേക്കോ അതോ റയലിലേക്കോ ?

മാസിമിലിയാനോ അലെഗ്രി അടുത്ത സീസണ്‍ മുതല്‍ ഒരു മാനേജര്‍ റോളില്‍ തന്റെ കരിയര്‍ പുനരാരംഭിക്കും എന്നു പലയിടങ്ങളിലും  വെളിപ്പെടുത്തിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്ത് വലയങ്ങളിലും മറ്റും അദ്ദേഹം ഇതിനെ കുറിച്ച് സംസാരിച്ചതായി ടൂട്ടോ സ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

അടുത്ത ആഴ്ച്ച ആരെ മാനേജരായി നിയമിക്കും എന്ന തീരുമാനം യുവന്‍റസ് എടുത്തേക്കും. അതിനാല്‍ അദ്ദേഹം തന്റെ പഴയ ക്ലബിലേക്ക് മടങ്ങും എന്നാണ് അധികം മാധ്യമങ്ങളും വിലയിരുത്തുന്നത്.അതോടൊപ്പം അലേഗ്രിയുടെ വലിയ ഒരു ആരാധകന്‍ ആണ് റയല്‍ പ്രസിഡന്‍റ് ഫ്ലോറെന്‍റീനോ പേരെസ്.2018 ല്‍ സിദാന്‍ പരിശീലക റോളില്‍ നിന്നു പിന്മാറിയപ്പോള്‍ പേരെസ് അലേഗ്രിയെ റയലിലേക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തി  എന്നും അന്ന് ആ ഓഫര്‍ അലെഗ്രി നിഷേധിച്ചു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.അടുത്ത സീസണില്‍ സിദാന്‍ റയല്‍ വിടുമെന്ന അഭൂഹ്യങ്ങള്‍ കേള്‍ക്കുന്നതിനാല്‍ ഒരുപക്ഷേ അലേഗ്രിയെ  സാന്തിയാഗോ ബെര്‍ണാബൂവില്‍ കാണാനുള്ള സാധ്യതയാണ്  കൂടുതല്‍.

Leave a comment