European Football Foot Ball Top News

പിഎസ്ജി താരങ്ങളുടെ ശ്രദ്ധ ഞങ്ങളെ ഫൌള്‍ ചെയ്യുന്നതില്‍ ആയിരുന്നു – മാഹ്റസ്

May 5, 2021

പിഎസ്ജി താരങ്ങളുടെ ശ്രദ്ധ ഞങ്ങളെ ഫൌള്‍ ചെയ്യുന്നതില്‍ ആയിരുന്നു – മാഹ്റസ്

മല്‍സരത്തില്‍  തോല്‍വി നേരിടും എന്നായപ്പോള്‍ ബോധം നഷ്ട്ടപ്പെട്ട പിഎസ്ജി താരങ്ങള്‍ നേകം ഫൌളുകളും സിറ്റി താരങ്ങളെ ചവിട്ടാനും തുടങ്ങി എന്നു മല്‍സരത്തിലെ സിറ്റിയുടെ വിജയ ശില്പി റിയാദ് മാഹ്റസ്.രണ്ടു പകുതികളിലും ഗോള്‍ നേടാന്‍ മാഹ് റസിന് കഴിഞ്ഞു.ആദ്യ പാദത്തിലും മാഹ്റസ് മികച്ച ഫൂട്ബോള്‍ കാഴ്ച്ചവച്ചിരുന്നു.

ഞങ്ങളുടെ ആദ്യ പകുതി വിചാരിച്ച രീതിയില്‍ ആയില്ല.എന്നാല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് ഒരു മേല്‍ക്കൈ നല്‍കി.എന്നാല്‍ രണ്ടാം പകുതി മുതല്‍ പിഎസ്ജി താരങ്ങളുടെ ശ്രദ്ധ ഞങ്ങളെ എങ്ങനെ ഫൌള്‍ ചെയ്യാം എന്നായിരുന്നു.”മഹ്രെസ് ബിടി സ്പോർട്ടിനോട് പറഞ്ഞു.ഫെര്‍ണാണ്ടീഞ്ഞോയെ ഫൌള്‍ ചെയ്തതിന് ഡി മരിയ റെഡ് കാര്‍ഡ് കണ്ടു പുറത്തായിരുന്നു.വെറാട്ടി,കിമ്പെപ്പേ എന്നിവരും നിരന്തരം ഫൌള്‍ ചെയ്തത് മൂലം യെല്ലോ കാര്‍ഡ് കണ്ടിരുന്നു.

Leave a comment