European Football Foot Ball Top News

സിറ്റി ഫൈനലില്‍

May 5, 2021

സിറ്റി ഫൈനലില്‍

പിഎസ്ജിക്കെതിരെ രണ്ട് റിയാദ് മഹ്രെസ് ഗോളുകൾ മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് അയച്ചു.സമീപകാല സീസണുകളിൽ മത്സരത്തിൽ നിന്ന് ഇരു ടീമുകൾക്കും നിരാശാജനകമായ എക്സിറ്റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യ പാദത്തിൽ പാരീസിൽ 2-1 ന് ജയിച്ച സിറ്റി രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വിജയം നേടി.

കാള്‍ഫ് പരിക്ക് ഏറ്റ എമ്പാപെയുടെ അഭാവം പിഎസ്ജി ശ്രൈക്കും തിരിച്ചറിഞ്ഞ മല്‍സരം ആയിരുന്നു ഇന്നലെ.ഫിനിഷിങ്ങിലെ എമ്പാപെയുടെ അഭാവം മൂലം ഒരു ഷോട്ട് ഓണ്‍ ടാര്‍ഗെറ്റ് പോലും പിഎസ്ജിക്കില്ല.നേയ്മര്‍ ഡി മരിയ എന്നിവരുടെ മുന്നില്‍ ഒരു മല പോലെ നിന്നു കൊണ്ട് മികച്ച ഡിഫന്‍റിങ് കാഴ്ച്ചവച്ച റൂബന്‍ ഡയാസ് ആണ് പലപ്പോഴും പിഎസ്ജിയുടെ നീക്കങ്ങളുടെ മുനയൊടിച്ചത്.

Leave a comment