European Football Foot Ball Top News

അയാക്സ് ഡച്ച് ചാമ്പ്യന്മാര്‍

May 4, 2021

അയാക്സ് ഡച്ച് ചാമ്പ്യന്മാര്‍

മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ അയാക്സ് തങ്ങളുടെ 35-ാമത് എറെഡിവിസി കിരീടം നേടി.കൊറോണ വൈറസ് കാരണം കഴിഞ്ഞ സീസൺ ഉപേക്ഷിക്കപ്പെട്ടിരുന്നു.എമ്മനെതിരെ നേടിയ വിജയം ആണ് അയാക്സിന് ലീഗ് കിരീടം കൊടുത്തത്.രണ്ടാഴ്ച മുമ്പ് കപ്പ് ഫൈനലിൽ വിറ്റെസ് അർനെഹെമിനെ 2-1 ന് പരാജയപ്പെടുത്തി ആഭ്യന്തര ട്രോഫിയും അയാക്സ് നേടിയിരുന്നു.കഴിഞ്ഞ 10 സീസണുകളിൽ  അജാക്സ് അഞ്ചു തവണ ലീഗ് കിരീടം നേടിയിട്ടുണ്ട്.

ലീഗ് നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച മാനേജര്‍ എറിക്ക് ടെന്‍ ഹാഗ് മാച്ച് ഷെഡ്യൂള്‍ വളരെ ബുദ്ധിമുട്ട് ഉള്ളവാക്കി എന്നും ടീം സ്ഥിരത നേടാന്‍ ഏറെ പാടുപെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ നിര്‍ണായക മല്‍സരങ്ങളിലെ വിജയം ആണ് തങ്ങളുടെ ലീഗ് കിരീടം ഉറപ്പാക്കിയത് എന്നും ടെന്‍ ഹഗ് പറഞ്ഞു.

Leave a comment