European Football Foot Ball Top News

നെയ്മര്‍,എമ്പാപേ എന്നിവര്‍ കോണ്‍ട്രാക്റ്റ് പുതുക്കാനുള്ള സാധ്യതയില്ല എന്നു പിഎസ്ജി ഡിറക്ടര്‍

May 3, 2021

നെയ്മര്‍,എമ്പാപേ എന്നിവര്‍ കോണ്‍ട്രാക്റ്റ് പുതുക്കാനുള്ള സാധ്യതയില്ല എന്നു പിഎസ്ജി ഡിറക്ടര്‍

ബ്രസീലിയൻ താരം നെയ്മര്‍  ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ടിരിക്കുന്നു, കറ്റാലൻ ക്ലബിന് താരത്തിനെ വാങ്ങാനും നിലനിര്‍ത്താനും ഉള്ള പണം ഉണ്ടോ എന്ന കാര്യത്തില്‍ പിഎസ്ജി സ്പോര്‍ട്ടിങ് ഡിറക്ടര്‍ ലിയോണാര്‍ഡോ അറൌഹോക്ക് സംശയം ഉണ്ട് എന്നാലും അദ്ദേഹം നല്ല ശുഭാപ്തി വിശ്വാസത്തില്‍ ആണ്.

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പി‌എസ്‌ജിയുടെ വനിതാ ടീം ബാഴ്‌സലോണയോട്  പൊരുതുന്നത് കാണാന്‍ വന്നത് ആണ് അദ്ദേഹം.ബാഴ്സലോണയിലെ മല്‍സരം കാണാന്‍ വന്ന അദ്ദേഹം എ എസ് നടത്തിയ അഭിമുഘത്തില്‍ സംസാരിക്കുകയായിരുന്നു.എംബപ്പെയുടെയും നെയ്മറുടെയും കരാറുകൾ പുതുക്കാൻ ക്ലബ് ശ്രമിക്കുന്നു, അവരുടെ ഓരോ ഡീലുകളും  അവസാനിക്കാൻ ഒരു വർഷം മാത്രമേ ബാക്കിയുള്ളൂ.ഇതിനിടെ എമ്പാപേ മാഡ്രിഡില്‍ വീട് അന്വേഷിക്കുന്നു എന്ന വാര്‍ത്തകളും റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

 

Leave a comment