European Football Foot Ball Top News

പൊരുതി നേടിയ വിജയവുമായി ബാഴ്സ

May 3, 2021

പൊരുതി നേടിയ വിജയവുമായി ബാഴ്സ

ആദ്യ പകുതിയില്‍ വലന്‍സിയയുടെ പഴുത്തടച്ച ഡിഫന്‍സിന് മുന്നില്‍ കുഴങ്ങി പോയ ബാഴ്സ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് കാഴ്ച്ചവച്ചു.ആദ്യ പകുതി ഇരു ടീമും ഗോള്‍ നേടാന്‍ ആകാതെ വിഷമിച്ചെങ്കിലും രണ്ടാം പകുതിയില്‍ മൊത്തം അഞ്ചു ഗോള്‍ പിറന്നു.

ഗബ്രിയേല്‍ പൌളിസ്റ്റ ആദ്യ ഗോള്‍ നേടിയപ്പോള്‍ മറ്റൊരു തോല്‍വി ആണ് ബാഴ്സ മുന്നില്‍ കണ്ടത്.എന്നാല്‍ 57 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി മെസിക്ക് ഗോളാക്കാന്‍ കഴിഞ്ഞില്ല എങ്കിലും തുടര്‍ന്നുണ്ടായ നീക്കത്തില്‍ സമനില നേടി.പിന്നീട് 63 ആം മിനുട്ടില്‍ ഗ്രീസ്മാനും 69 ആം മിനുറ്റില്‍ ഫ്രീക്കിക്ക് ഗോളുമായി മെസിയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയതോടെ ബാഴ്സ വിജയം ഉറപ്പിച്ചു.83 ആം മിനുട്ടില്‍ ഗോള്‍ നേടി വലന്‍സിയ അവസാന നിമിഷങ്ങളില്‍ ഒന്നു വിറപ്പിക്കുകയും ചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *