European Football Foot Ball Top News

ഹാവെർട്സിന്‍റെ ഡബിളില്‍ ചെല്‍സിക്ക് വിജയം

May 2, 2021

ഹാവെർട്സിന്‍റെ ഡബിളില്‍ ചെല്‍സിക്ക് വിജയം

ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ലണ്ടൻ എതിരാളികളായ ഫുൾഹാമിനെതിരെ ചെൽസി 2-0 ന് ജയിച്ചു.ചെല്‍സിക്ക് വേണ്ടി കൈ ഹാവെർട്സ് ബ്രേസ് നേടി.ജർമ്മനി ഇന്റർനാഷണൽ ഓരോ പകുതിയിലും തുടക്കത്തിൽ തന്നെ സ്കോർ ചെയ്തതോടെ ചെല്‍സിയുടെ പണി  എളുപ്പം  ആയി.പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുന്ന ചെൽസി,വിജയത്തോടെ വെസ്റ്റ് ഹാം യുണൈറ്റഡിൽ നിന്ന് ആറ് പോയിന്റുകൾ ലീഡ് നേടി.

ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരായ ക്ലബ്ബിന്റെ 1-1 സമനിലയ്ക്ക് ശേഷം ചെൽസി മാനേജർ തോമസ്  ടൂഷൽ ഹാവെർട്സിന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു.തങ്ങളുടെ ലക്ഷ്യം എങ്ങനെയും ആദ്യ നാലു സ്ഥാനങ്ങളില്‍ എത്തുക എന്നത് ആണ് എന്നും അതിനാല്‍ ഈ ഒരു ഫലം തന്നെ ഏറെ സന്തോഷവാന്‍ ആക്കുന്നു എന്നും മല്‍സരശേഷം ടൂഷല്‍ വെളിപ്പെടുത്തി.

 

 

Leave a comment