European Football Foot Ball Top News

ചെല്‍സിക്കേതിരെ റാമോസ് ഭൂട്ടണിയും – സിദാന്‍

May 1, 2021

ചെല്‍സിക്കേതിരെ റാമോസ് ഭൂട്ടണിയും – സിദാന്‍

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തുവെന്നും ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ്  മത്സരത്തിൽ താരം  പങ്കെടുക്കാനുണ്ടെന്നും കോച്ച്  സിദാന്‍  വെളിപ്പെടുത്തി.സ്‌പെയിനുമായി അന്താരാഷ്ട്ര ഡ്യൂട്ടിയിലായിരിക്കെ പരിക്കിനെത്തുടർന്ന് ഒരു മാസമായി റാമോസ്  കളിച്ചിട്ട്.അടുത്ത ബുധനാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജില്‍ ആണ് റയലിന്‍റെ സെമിഫൈനലിലെ രണ്ടാം പാദം.

“റാമോസ് ഞങ്ങളോടൊപ്പം പരിശീലനം നടത്തുന്നുണ്ട്, അതിനർത്ഥം അവനും കളിക്കാൻ കഴിയുമെന്നാണ്”സീദാന്‍ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.സ്ക്വാഡിന് പേര് നൽകുമ്പോൾ ബാക്കി അറിയാന്‍ കഴിയും എന്നും അദ്ദേഹം വെളിപ്പെടുത്തി.എന്നിരുന്നാലും, ഒസാസുനയെ നേരിടാൻ റാമോസിനെ ആദ്യ ഇലവനില്‍ ഇറക്കാന്‍ സീദാന് തീരെ താല്‍പര്യം ഇല്ല എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.പരിക്ക് ഭയന്നാണ് സിദാന്റെ ഈ തീരുമാനം.

Leave a comment