European Football Foot Ball Top News

കോവാസിക്ക് റുഡിഗര്‍ എന്നിവര്‍ റയലിനെതിരെ ഉണ്ടാകാന്‍ ഇടയില്ല

May 1, 2021

കോവാസിക്ക് റുഡിഗര്‍ എന്നിവര്‍ റയലിനെതിരെ ഉണ്ടാകാന്‍ ഇടയില്ല

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡുമായി ബുധനാഴ്ച നടക്കാന്‍ പോകുന്ന  ഏറ്റുമുട്ടലിൽ അന്റോണിയോ റൂഡിഗറും മാറ്റിയോ കോവാച്ചിക്കും കളിക്കുന്ന കാര്യത്തില്‍  സംശയമുണ്ടെന്ന് ചെൽസി മാനേജർ തോമസ് ടൂഷല്‍.

കഴിഞ്ഞ അഞ്ച് ബ്ലൂസ് മത്സരങ്ങളിൽ കോവാസിക്ക് കളിച്ചിരുന്നില്ല.ശനിയാഴ്ച ഫുൾഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരം  താരത്തിന് നഷ്ടമാകും.ഈ നിലക്ക് ആണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും റയലിനെതിരെ മല്‍സരവും നഷ്ട്ടം ആയേക്കും.അതേസമയം, ചൊവ്വാഴ്ച മാഡ്രിഡിൽ നടന്ന 1-1 ഫസ്റ്റ് ലെഗ് മല്‍സരത്തില്‍ റുഡിഗറിന് പരിക്ക് പറ്റിയിരുന്നു.ഫുള്‍ഹാമിനെതിരെ താരം ഉണ്ടാകില്ല എങ്കിലും അടുത്തയാഴ്ച റയലിനെ നേരിടാൻ താരത്തിന് കഴിയുമെന്ന് ടൂഷലിന് പ്രതീക്ഷയുണ്ട്.ആദ്യ മല്‍സരത്തില്‍ മികച്ച ഫോം കാഴ്ച്ചവച്ച റുഡിഗറിന്റെ അഭാവം ഒരു പക്ഷേ ചെല്‍സിക്ക് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഇടയുണ്ട്.

Leave a comment