European Football Foot Ball Top News

ആത്മവിശ്വാസ കൊടുമുടിയില്‍ ചെല്‍സി

May 1, 2021

ആത്മവിശ്വാസ കൊടുമുടിയില്‍ ചെല്‍സി

ശനിയാഴ്ച പ്രീമിയർ ലീഗിൽ മറ്റൊരു ലണ്ടൻ ഡെർബിക്കായി ഫുൾഹാമിനെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ചെൽസി പ്രീമിയർ ലീഗ് പട്ടികയിലെ ആദ്യ നാല് സ്ഥാനങ്ങളിൽ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരും.ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡുമായി 1-1 സമനിലയിൽ പിരിഞ്ഞ ബ്ലൂസ് മികച്ച പ്രകടനം ആയിരുന്നു അന്ന് കാഴ്ച്ചവച്ചത്.മല്‍സരം തുടങ്ങിയത് മുതല്‍ ആക്രമിച്ച് കളിച്ച ചെല്‍സി സീദാന്‍റെ ടീമിന് തുടര്‍ച്ചയായ തലവേദന സൃഷ്ട്ടിച്ചു.

ഇന്ന് രാത്രി പത്തു മണിക്ക്  ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം.തുടര്‍ച്ചയായി നാല് തോല്‍വികള്‍ നേരിട്ടെംകിലും ആഴ്സണലിനെ കഴിഞ്ഞ മല്‍സരത്തില്‍ സമനിലയില്‍ കുരുക്കിയ ഫുള്‍ഹാമിന് ആ ഒരു നേട്ടം നല്‍കുന്ന ആത്മവിശ്വാസം ചെറുതോന്നും ആയിരിക്കില്ല.നിലവില്‍ റിലഗേഷന്‍ സോണില്‍ കഴിയുന്ന ഫുള്‍ഹാം പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ്.

Leave a comment