European Football Foot Ball Top News

ഇടവേളയില്ലാതെ പൊരുതാന്‍ സിറ്റി

May 1, 2021

ഇടവേളയില്ലാതെ പൊരുതാന്‍ സിറ്റി

പ്രീമിയര്‍ ലീഗ് കിരീടത്തിന് വളരെ അടുത്ത് എത്തിയിരികുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി.10 പോയിന്‍റ് യുണൈറ്റഡിനേക്കാള്‍ ലീഡ് ഉള്ള സിറ്റി ഇന്നതെ മല്‍സരത്തില്‍ ജയം നേടിയാല്‍ തങ്ങളുടെ ലക്ഷ്യത്തിന് ഒരു പടി കൂടി അടുത്തെത്തിയേക്കും.ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് ക്രിസ്റ്റല്‍ പാലസ് തങ്ങളുടെ ഹോം ഗ്രൌണ്ട് ഡെല്‍ഹെര്‍സ്റ്റ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ വച്ച് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.

കഴിഞ്ഞ മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ ഒരു ഗോള്‍ ലീഡുമായി ജയത്തിനരികെ ആണ് തങ്ങള്‍ എന്നു ക്രിസ്റ്റല്‍ പാലസ് തോന്നിപ്പിച്ചെങ്കിലും രണ്ടാം പകുതിയില്‍ ലെസ്റ്റര്‍ സിറ്റി ഇരട്ട ഗോള്‍ നേടി കൊണ്ട് പാലസിനെ പ്രതിരോധത്തില്‍ ആഴ്ത്തി.ഈ ആഴ്ച്ച പാരിസ് സെന്‍റ് ജര്‍മനെതിരെ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍  ഒരു  ഗോളിന് പുറകില്‍ നിന്ന ശേഷം തിരിച്ചുവന്ന സിറ്റി നിലവില്‍ വളരെ മികച്ച ഫോമിലും നല്ല ആത്മവിശ്വാസത്തിലും ആണ്.

Leave a comment