European Football Foot Ball Top News

ബാഴ്സക്ക് തിരിച്ചടി ലീഗ് സ്വപ്നങ്ങള്‍ തകരുന്നു

April 30, 2021

ബാഴ്സക്ക് തിരിച്ചടി ലീഗ് സ്വപ്നങ്ങള്‍ തകരുന്നു

ഗ്രനാഡക്കെതിരെ ബാഴ്സക്ക് അപ്രതീക്ഷിത തോല്‍വി.ഒരു ഗോള്‍ ലീഡ് ഉണ്ടായിരുന്നിട്ടും മല്‍സരം തുലച്ച ബാഴ്സക്ക് ഈ ഒരു തോല്‍വി മൂലം തങ്ങളുടെ ലീഗ് സാധ്യതകള്‍ക്ക് മങ്ങല്‍ ഏറ്റിരിക്കുകയാണ്.ഇനിയും അഞ്ചു മല്‍സരങ്ങള്‍ ഉള്ള ബാഴ്സക്ക്  അറ്റ്ലറ്റിക്കോ മാഡ്രിഡുമായുള്ള പോരാട്ടം ഇനി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

23 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് മെസി ബാഴ്സക്ക് ലീഡ് നേടി കൊടുത്തു.തുടക്കത്തില്‍ ഗ്രീസ്മാന്‍ മീസ് ചെയ്ത ഗോള്‍ അവസരം പിന്നീട് അവര്‍ക്ക് തിരിച്ചടി നല്‍കി.63 ആം മിനുട്ടില്‍ ഡാര്‍വിന്‍ മച്ചിസ്,79 ആം മിനുട്ടില്‍ ജോര്‍ഗ് മോളിന എന്നിവര്‍ നേടിയ ഗോളുകളിലൂടെ ഗ്രനാഡ ബാഴ്സയേ തളച്ചു.മല്‍സരത്തില്‍ ഉടനീളം മോശം ഫോം കാഴ്ച്ചവച്ച സെര്‍ജി റോബര്‍ട്ടോയേ സബ് ചെയ്യാന്‍ കോമാന്‍ നടപടി എടുക്കാത്തതിനെ എതിര്‍ത്തും ആരാധകര്‍ പരസ്യമായി വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.

Leave a comment