European Football Foot Ball Top News

മെസിക്ക് ആജീവനാന്തം ബാഴ്സയില്‍ തുടരാനുള്ള അവസരം

April 29, 2021

മെസിക്ക് ആജീവനാന്തം ബാഴ്സയില്‍ തുടരാനുള്ള അവസരം

ബാഴ്സ മെസ്സിയേ ക്ലബില്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ഒരു പുതിയ റോള്‍ നല്കാം എന്നു ഏറ്റതായി റിപ്പോര്‍ട്ട്.അതെന്തെന്നാല്‍ ഇനി വരുന്ന കാലങ്ങളില്‍ ക്ലബില്‍ തുടരുന്നതിന് വേണ്ടി രണ്ട് വര്‍ഷത്തെ കരാര്‍ നല്‍കും.അത് കഴിഞ്ഞാല്‍ ക്ലബിലെ മറ്റ് ബിസിനെസ് ആവശ്യങ്ങള്‍ക്കായി ഒരു എക്സിക്യൂട്ടീവ് റോള്‍ ക്ലബ് നല്കാന്‍ തയ്യാറാണ്.ഇത് വഴി അദ്ദേഹത്തിന്റെ ഭാവി സുരക്ഷിതമാകും.ഈ വാര്‍ത്ത നല്കിയത് ടിവി 3 ആണ്.

അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയുമായുള്ള മെസ്സിയുടെ നല്ല ബന്ധം ഈ കരാർ സാധ്യമാക്കാനുള്ള വഴികള്‍ മെച്ചപ്പെടുത്തുന്നു.ബാഴ്സ എന്ന നഗരത്തില്‍ തുടരാന്‍ ആണ് തനിക്ക് ആഗ്രഹം എന്നു മെസ്സി ഇതിന് മുന്നേ പറഞ്ഞിട്ടുണ്ട് അതിനാല്‍ ഈ ഒരു ഓഫര്‍ തീര്‍ച്ചയായും മെസ്സിയുടെ ക്ലബ് വിടാനുള്ള തീരുമാനത്തെ മാറ്റി മറക്കാന്‍ സാധ്യതയുണ്ട്.

Leave a comment