European Football Foot Ball Top News

സമനിലയില്‍ പിരിഞ്ഞ് ആദ്യ ചാമ്പ്യന്‍സ് ലീഗ് സെമി

April 28, 2021

സമനിലയില്‍ പിരിഞ്ഞ് ആദ്യ ചാമ്പ്യന്‍സ് ലീഗ് സെമി

റയലിന്റെ ഹോമില്‍ നടന്ന ആദ്യ സെമി മല്‍സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി കൊണ്ട് സമനിലയില്‍ പിരിഞ്ഞു.ചാമ്പ്യന്‍സ് ലീഗില്‍ മേല്‍ക്കൈ ഉള്ള റയലിനെ ഇന്നലെ ടൂഷലിന്റെ പിള്ളേര്‍ വട്ടം കറക്കുന്ന കാഴ്ച്ചയാണ് ഇന്നലെ കാണാന്‍ കഴിഞ്ഞത്.

ചെല്‍സി തുടര്‍ച്ചയായി റയല്‍ മാഡ്രിഡ് മിഡ് ഫീല്‍ഡിനെയും ഡിഫന്‍സിനെയും നോക്കൂ കുത്തിക്കളാക്കി തുടര്‍ച്ചയായി അറ്റാക്കിങ് കാഴ്ച്ചവച്ച ചെല്‍സി പതിനാലാം  മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ലീഡ് പിടിച്ചു.മികച്ച അറ്റാക്കിങ് സീക്വെന്‍സ് കാഴ്ച വച്ച ചെല്‍സിക്ക് തിരിച്ചടി ആയത് തീമോ വെര്‍ണറിന്റെ മോശം ഫോം ആണ്.28 ആം മിനുട്ടില്‍ മികച്ച ഒരു ഫിനിഷിങ്ങിലൂടെ ബെന്‍സെമായാണ് റയലിന് ആശ്വാസം നല്കി കൊണ്ട് സമനില ഗോള്‍ നേടാന്‍ ആയത്.ആ ഗോളിന് ശേഷം റയല്‍ കാഴ്ച്ചവച്ച ആക്രമണത്തിന് മൂര്‍ച്ച തീരെ ഉണ്ടായിരുന്നില്ല.

Leave a comment