Cricket IPL IPL2021 Top News

തുടര്‍ തോല്‍വികള്‍ക്കിടയില്‍ കൊല്‍ക്കത്തക്ക് ആശ്വാസജയം

April 27, 2021

തുടര്‍ തോല്‍വികള്‍ക്കിടയില്‍ കൊല്‍ക്കത്തക്ക് ആശ്വാസജയം

തുടര്‍ച്ചയായി നാലു  മല്‍സരങ്ങള്‍ തോല്‍വി നേരിട്ട കോല്‍ക്കത്തക്ക് ഒരു ആശ്വാസ ജയം. ഇന്നലത്തെ മല്‍സരത്തില്‍ പഞ്ചാബ് കിങ്സിനെ 20 പന്ത് ബാക്കി നിര്‍ത്തി കൊണ്ട് അഞ്ചു വിക്കറ്റ് വിജയം ആണ് നൈറ്റ് റൈഡേര്‍സ് നേടിയത്.ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത കോല്‍ക്കത്ത തങ്ങളുടെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനം ആണ് തുടക്കത്തില്‍ തന്നെ കാഴ്ച്ചവച്ചത്.പാറ്റ് കുമിന്‍സ്,പ്രസീദ് കൃഷ്ണ,നരേന്‍  എന്നിവരുടെ കീഴില്‍ ശക്തമായ പ്രകടനം കാഴ്ചവച്ച  കൊല്‍ക്കത്ത ബോളിങ് ഡിപാര്‍ട്ട്മെന്‍റ് പഞ്ചാബിനെ 123 റണ്‍സില്‍ ഒതുക്കി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തക്ക് വേണ്ടി രാഹുല്‍ ത്രിപാതി,ഓയിന്‍ മോര്‍ഗന്‍ എന്നിവര്‍ നന്നായി ബാറ്റ് വീശിയപ്പോള്‍ വിജയം സുഗമം ആയി.

 

 

Leave a comment

Your email address will not be published. Required fields are marked *