European Football Foot Ball Top News

യുവെക്ക് സമനില

April 26, 2021

യുവെക്ക് സമനില

അല്‍വാറോ മൊറാട്ടയുടെ ഗോള്‍ ഇല്ലായിരുന്നു എങ്കില്‍ ഒരുപക്ഷേ യുവന്‍റസിന് അവരുടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ്  ലീഗ് മോഹങ്ങള്‍ എല്ലാം കാറ്റില്‍ പറന്നു പോയെന്നെ. ഫിയോറെന്‍റീനക്കെതിരെ സമനില നേടിയ യുവന്‍റസ് നിലവില്‍ സീരി എ പട്ടികയില്‍ നാലാം സ്ഥാനത്താണ്.യുവന്‍റസിന്റെ തൊട്ടടുത്തുള്ള നാപൊളി വരും ദിനങ്ങളില്‍ ഫോമിലേക്ക് ഉയര്‍ന്നാല്‍ യുവന്‍റസിന് ഒരുപക്ഷേ നില്‍ക്കക്കള്ളി ഇല്ലാത്തെ ആവും.

29 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ഡുസാന്‍ ഫിയോറെന്‍റീനക്ക് ലീഡ് നേടി കൊടുത്തു. ആൻഡ്രിയ പിർലോ മൊറാറ്റയെ പകുതിസമയത്ത് കൊണ്ടുവന്നു, ഉടൻ തന്നെ നീക്കം ഫലിച്ചു.46  ആം മിനുട്ടില്‍ ഗോള്‍ നേടിയ താരം യുവന്‍റസിന് സമനില നേടി കൊടുത്തു.ഇനി അഞ്ചു മല്‍സരങ്ങള്‍ ഉള്ള യുവന്‍റസിന് ഇനിയൊരു തോല്‍വിയോ സമനിലയോ നേടിയാല്‍ അവരുടെ അടുത്ത ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുന്നത്  തന്നെ  സംശയത്തില്‍ ആക്കിയേക്കും.

Leave a comment