European Football Foot Ball Top News

ലാലിഗ കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്‍റെ കൈയ്യില്‍ നിന്നും വഴുതുന്നു

April 26, 2021

ലാലിഗ കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്‍റെ കൈയ്യില്‍ നിന്നും വഴുതുന്നു

ഞായറാഴ്ച അത്‌ലറ്റിക് ബിൽബാവോയിൽ നടന്ന മത്സരത്തിൽ ലാ ലിഗാ നേതാക്കളായ അറ്റ്ലെറ്റിക്കോ മാഡ്രിഡിന്റെ ടൈറ്റിൽ ബിഡ് 2-1 ന് പരാജയപ്പെട്ടു, ബാഴ്സലോണയ്ക്ക് അടുത്തയാഴ്ച പട്ടികയിൽ ഒന്നാമതെത്താൻ അവസരം നൽകി കൊണ്ട് അത്ലറ്റിക്കോ കാലങ്ങളായി ലീഗ് കിരീടം നേടാനുള്ള സാധ്യത ഇതോടെ മങ്ങുന്നു.

ഒൻപതാം മിനിറ്റിൽ അലക്സ് ബെറെൻഗുവർ ആതിഥേയരെ മുന്നിലെത്തിച്ചു.പിന്നീട് സ്കോര്‍ ലൈന്‍ സമനിലയായത് 77 ആം മിനുട്ടില്‍ സ്റ്റെഫാന്‍ സവിക്ക് നേടിയ ഒരു ഹെഡറിലൂടെ ആണ്.മല്‍സരം സമനിലയില്‍ പിരിയുമെന്ന് തോന്നിച്ചെങ്കിലും 86 ആം മിനുട്ടില്‍ കോര്‍ണറിലൂടെ വന്ന പന്തിനെ വലയിലേക്ക് ദിശ മാറ്റി വിട്ടു കൊണ്ട് ഇനിഗോ മാര്‍ട്ടിനസ് ബിലിബാവോക്ക് ജയം നേടി കൊടുത്തു.മല്‍സരശേഷം മാധ്യമങ്ങളെ കണ്ട  സിമിയോണി താരങ്ങളുടെ  ആറ്റിട്യൂഡ് മാറ്റത്തെ ജയം നേടാന്‍ ആകില്ല എന്നും പറഞ്ഞു.

Leave a comment