Cricket IPL IPL2021 Top News

സൂപ്പര്‍ ഓവറില്‍ ഡെല്‍ഹി

April 26, 2021

സൂപ്പര്‍ ഓവറില്‍ ഡെല്‍ഹി

തുടര്‍ച്ചയായി മൂന്നാം വിജയം നേടി കൊണ്ട് ഡെല്‍ഹി കാപ്പിറ്റല്‍സ് ഐപിഎല്ലില്‍ തങ്ങളുടെ പിടി മുറുക്കുന്നു.ഇന്നല്ലത്തെ മല്‍സരത്തില്‍ സണ്‍ റൈസെര്‍സിനെ സൂപ്പര്‍ ഓവറിലൂടെ ആണ് ഡെല്‍ഹി തോല്‍പ്പിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡെല്‍ഹി 159 റണ്‍സ് എടുത്തു.തുടര്‍ന്നു ബാറ്റിങ്ങിനെത്തിയ ഹൈദരാബാദ് സ്കോര്‍ സമനിലയില്‍ ആക്കി.പൃഥ്വി ഷാ ഡെല്‍ഹിക്ക് വേണ്ടി തിളങ്ങിയപ്പോള്‍ ഹൈദരാബാദില്‍ കെയിന്‍ വില്യംസണ്‍ 51 പന്തില്‍ നിന്നും 66 റണ്‍സ് നേടി മികച്ച ഒരു ഇന്നിങ്സ് കാഴ്ചവെച്ചു.തുടര്‍ന്നു സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ഏഴു റണ്‍സ് എടുക്കനെ കഴിഞ്ഞുള്ളൂ.കെയിന്‍ വില്യംസണ്‍,ഡേവിഡ് വാര്‍ണര്‍ എന്നിവരേ അക്ഷര്‍ പട്ടേല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്തു.എട്ട് റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഡെല്‍ഹി അവസാന പന്തില്‍ വിജയം നേടി.ഡെല്‍ഹിക്ക് വേണ്ടി മികച്ച ഇന്നിങ്സ് പുറത്തെടുത്ത പൃഥ്വി ഷായാണ് മല്‍സരത്തിലെ താരം.

Leave a comment

Your email address will not be published. Required fields are marked *