Cricket IPL IPL2021 Top News

ഒറ്റയാള്‍ പട്ടാളം

April 26, 2021

ഒറ്റയാള്‍ പട്ടാളം

ബാംഗ്ലൂര്‍ റോയല്‍ ചല്ലെഞ്ചേഴ്സിനെ 69 റണ്‍സിന് തോല്‍പ്പിച്ചു കൊണ്ട് സി‌എസ്‌കെ ലീഗ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.ലീഗില്‍ ബാംഗ്ലൂറിന്‍റെ ആദ്യ തോല്‍വി ആയിരുന്നു ഇത്.

192 റണ്‍സ് എന്ന വിജയലക്ഷ്യം മുന്നില്‍ കണ്ടു ബാറ്റ് വീശിയ ബാംഗ്ലൂര്‍ തുടക്കത്തില്‍ തന്നെ വീശിയടിച്ചു.പടിക്കല്‍ കോഹ്ലി സഖ്യം മൂന്നോവറില്‍ 44 റണ്‍സ് എടുത്തു കൊണ്ട് മികച്ച ഒരു തുടക്കം നല്‍കി.എന്നാല്‍ കോഹ്ലിയെ സാം കറന്‍ ഔട്ട് ആക്കിയതോടെ തുടങ്ങി ബാംഗ്ലൂറിന്‍റെ കഷ്ട്ടകാലം.ഗ്ലെന്‍ മാക്സ്വെല്‍,പടിക്കല്‍,കൈല്‍ ജൈമിസണ്‍ എന്നിവര്‍ മാത്രമാണു ബാംഗ്ലൂര്‍ നിരയില്‍ ഇരട്ട സംഖ്യ കടന്നത്.നേരത്തെ ബാറ്റിങ്ങില്‍ തിളങ്ങിയ രവീന്ദ്ര ജഡേജ തന്നെ ബോളിങ്ങിലും ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത്.നാലോവറില്‍ 13 റണ്‍സ്  വിട്ടുനല്‍കി സുന്ദര്‍,ഡിവിലിയേഴ്സ്,മാക്സ്വെല്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി

Leave a comment