European Football Foot Ball Top News

മുന്‍കാല ശത്രുകള്‍ ഇന്ന് നേര്‍ക്കുനേര്‍

April 25, 2021

മുന്‍കാല ശത്രുകള്‍ ഇന്ന് നേര്‍ക്കുനേര്‍

പ്രീമിയർ ലീഗ് കലണ്ടറിലെ സ്റ്റാൻഡൌട്ട്  മത്സരങ്ങളിലൊന്ന് ഞായറാഴ്ച  എല്ലാൻഡ് റോഡിൽ നടക്കും, ലീഡ്സ് യുണൈറ്റഡ് തങ്ങളുടെ തട്ടകത്തിലേക്ക്  കടുത്ത എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വാഗതം ചെയ്യുന്നു.പ്രീമിയര്‍ ലീഗിലേക്ക് പ്രൊമോഷന്‍ ലഭിച്ചെത്തിയ ലീഡ്സ് യുണൈറ്റഡ് നിലവിൽ പട്ടികയിൽ പത്താം സ്ഥാനത്താണ്,മാൻ യുണൈറ്റഡ് രണ്ടാം സ്ഥാനത്തുമാണ്.

ലീഡ്സ് യുണൈറ്റഡ് പ്രീമിയര്‍ ലീഗ് പട്ടികയില്‍ ആദ്യ പകുതിയില്‍ ഉള്‍പ്പെട്ടത് തന്നെ അവര്‍ക്ക് ഒരു വിജയം ആയി കാണാന്‍ കഴിയുന്ന കാര്യം ആണ്.യുണൈറ്റഡിന് നിലവില്‍ എല്ലാം മികച്ച രീതിയില്‍ പോയി കൊണ്ടിരിക്കുന്ന ഒരു സമയം ആണിത്.തുടര്‍ച്ചയായി പ്രീമിയര്‍ ലീഗ് വിജയങ്ങള്‍ യൂറോപ്പ സെമി പ്രവേശനം എന്നിങ്ങനെ ഒലെയുടെ കീഴില്‍ പ്രാപിച്ച് വരുന്ന അവര്‍ വൈകാതെ തന്നെ യൂറോപ്പിലെ മികച്ച ടീമുകളില്‍ ഒന്നവനുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ആറര ക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.

Leave a comment

Your email address will not be published. Required fields are marked *