European Football Foot Ball Top News

വെര്‍ണര്‍ ഗോളില്‍ ചെല്‍സിക്ക് ജയം

April 25, 2021

വെര്‍ണര്‍ ഗോളില്‍ ചെല്‍സിക്ക് ജയം

ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ആദ്യമായി ടിമോ വെർണർ ഗോൾ നേടി,അടുത്ത സീസണില്‍  ചാമ്പ്യൻസ് ലീഗ് ഫുട്ബോളില്‍ കളിക്കാനുള്ള ചെല്‍സിയുടെ ആഗ്രഹം ഇതോടെ പൂര്‍വാധികം ശക്തിയോടെ തുടരുകയും ചെയ്യുന്നു.ഇന്നലത്തെ വിജയത്തോടെ ലീഗില്‍ നിലവില്‍ നാലാം സ്ഥാനത്തുള്ള ചെല്‍സി വെസ്റ്റ് ഹാമുമായുള്ള പോയിന്‍റ് വിത്യാസം മൂന്നാക്കി ഉയര്‍ത്തി.

43 ആം മിനുട്ടില്‍ ആണ് ടിമോ വെര്‍ണര്‍ ഗോള്‍ നേടി കൊണ്ട് ചെല്‍സിക്ക് ലീഡ് നേടി കൊടുത്തത്.അതിനു ശേഷം സമനില ഗോള്‍ നേടാന്‍ വെസ്റ്റ് ഹാം കിണഞ്ഞു പരിശ്രമിക്കാന്‍ തുടങ്ങി എന്നാല്‍ മല്‍സരം അവസാനിക്കുന്നതിന് 10 മിനിറ്റ് മുമ്പ് ഫാബിയൻ ബൽ‌ബുവീനയെ റഫറി റെഡ് കാര്‍ഡ് നല്‍കി  അയച്ചപ്പോൾ വെസ്റ്റ് ഹാമിന്റെ ജോലി കൂടുതൽ ബുദ്ധിമുട്ടായി. ചെല്‍സിയുടെ അടുത്ത മല്‍സരം ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ റയലിന് എതിരെയാണ്.

Leave a comment