European Football Foot Ball Top News

വഴിമുട്ടി ലിവര്‍പ്പൂള്‍

April 25, 2021

വഴിമുട്ടി ലിവര്‍പ്പൂള്‍

ന്യൂകാസിൽ യുണൈറ്റഡിനെതിരായ ആൻ‌ഫീൽഡിൽ ശനിയാഴ്ച നടന്ന അവസരങ്ങൾ നഷ്ടപ്പെടുത്തിയതിന് ലിവർപൂൾ വില നല്‍കി.ഇരു ടീമുകളും ഓരോ ഗോള്‍ നേടി.ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്, ഡിയോഗോ ജോറ്റ, സാദിയോ മാനെ എന്നിവര്‍ക്കെല്ലാം മികച്ച അവസരങ്ങള്‍ ലഭിച്ചു എങ്കിലും അത് ഗോളാക്കി മാറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടു.

പകരക്കാരന്‍ ആയി വന്ന ജോ വിലോക്ക് ആണ് ലിവര്‍പൂളിന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ത്തത്.95 ആം മിനുട്ടില്‍ അദ്ദേഹം നേടിയ ഗോളോടെ ലിവര്‍പൂളിന്  നഷ്ട്ടപ്പെട്ടത് വെറും രണ്ടു പോയിന്‍റ് മാത്രമല്ല അഞ്ചു മല്‍സരങ്ങള്‍ ബാക്കി നില്‍ക്കേ ആറാം സ്ഥാനത്തുള്ള ലിവര്‍പൂളിന് അടുത്ത സീസണില്‍  ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള അവസരം കൂടിയാണ്.ഇങ്ങനെ പോയാല്‍ ചാമ്പ്യന്‍സ് ലീഗ് കളിയ്ക്കാന്‍ ലിവര്‍പൂളിന് സാധിക്കില്ല എന്നും ക്ലോപ്പ് വെളിപ്പെടുത്തി.

Leave a comment