European Football Foot Ball Top News

മാഡ്രിഡിനെ സമനിലയില്‍ തളച്ച് ബെറ്റിസ്

April 25, 2021

മാഡ്രിഡിനെ സമനിലയില്‍ തളച്ച് ബെറ്റിസ്

ലാ ലിഗാ കിരീടം നിലനിർത്താമെന്ന റയൽ മാഡ്രിഡ്  പ്രതീക്ഷകള്‍ക്ക്  തിരിച്ചടിയായി ശനിയാഴ്ച റയല്‍ ബെറ്റിസുമായി അവര്‍ സമനിലയില്‍ പിരിഞ്ഞു.അനേകം പരിക്കുകളോടെ ലീഗില്‍ തുടരുന്ന റയല്‍ മാഡ്രിഡിന് കാര്യങ്ങള്‍ ഏറെ കടുപ്പം ആകുകയാണ്.ഇതോടെ ലാലിഗ ടൈറ്റില്‍ നേടണം എങ്കില്‍ അത്ലറ്റിക്കോ ബാഴ്സ ടീമുകളുടെ ഫലത്തിനായി റയലിന് കാത്തിരിക്കേണ്ടി വരും.

 

കാഡിസുമായുള്ള മല്‍സരത്തിന് തൊട്ട് മുന്നേ ഗെറ്റാഫെയോട് സമനില വഴങ്ങിയതും റയലിന് തിരിച്ചടിയായി.ക്രൂസിനെ മാച്ച് സ്ക്വാഡില്‍ നിന്നും ഒഴിവാക്കിയ സിദാന്‍  ആദ്യ ഇലവനില്‍ വിനീഷ്യസ്,മാര്‍സലോ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നില്ല.ഇത് പോലൊരു സമനില നേടിയത് അടുത്ത മല്‍സരത്തില്‍ ചെല്‍സിക്ക് എതിരെ കളിയ്ക്കാന്‍ പോകുന്ന റയല്‍ മാഡ്രിഡിന്റെ ആത്മവിശ്വാസത്തെ തകര്‍ക്കും.ഇന്ന് ബാഴ്സക്കും അത്ലറ്റിക്കോ മാഡ്രിഡിനും മല്‍സരമുണ്ട്.

Leave a comment