Cricket IPL IPL2021 Top News

കൊല്‍ക്കത്തക്ക് വീണ്ടും തോല്‍വി

April 25, 2021

കൊല്‍ക്കത്തക്ക് വീണ്ടും തോല്‍വി

ഐ‌പി‌ലില്‍ രാജസ്ഥാന് ലീഗില്‍ രണ്ടാം ജയം.കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ തോല്‍വി മാത്രം നേരിട്ട രാജസ്ഥാന്‍ ഇന്നലത്തെ മല്‍സരത്തില്‍ കൊല്‍ക്കത്തക്കെതിരെ ആറ് വിക്കറ്റിന് ജയം നേടി.കൊല്‍ക്കത്ത ഇതോടെ തുടര്‍ച്ചയായി നാലാമത്തെ തോല്‍വിയാണ് നേടുന്നത്.ആദ്യ മല്‍സരത്തില്‍ മാത്രം ആണ് കൊല്‍ക്കത്തക്ക് വിജയം നേടാന്‍ ആയത്.

ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു.20 ഓവറില്‍ 133  റണ്‍സ് എടുക്കാനെ അവരെ കൊണ്ട് കഴിഞ്ഞുള്ളൂ.നാല് വിക്കറ്റ് പിഴുത ക്രിസ് മോറിസ് ആണ്  കൊല്‍ക്കത്തയുടെ പതനത്തിന് കാരണക്കാരന്‍.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 18.5 ഓവറില്‍ ലക്ഷ്യം നേടി.ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണ് രാജസ്ഥാന്‍റെ  ടോപ് സ്കോറര്‍.ശിവം ദൂബെയും ഡേവിഡ് മില്ലറെയും കൂട്ടുപിടിച്ചു കൊണ്ട് അദ്ദേഹം രാജസ്ഥാന് വിജയ റണ്‍ നേടി കൊടുക്കുകയും ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *