Cricket IPL IPL2021 Top News

മുംബൈയെ തറപറ്റിച്ച് പഞ്ചാബ്

April 24, 2021

മുംബൈയെ തറപറ്റിച്ച് പഞ്ചാബ്

മുംബൈ ഇന്ത്യന്‍സിനെ തറപറ്റിച്ച് കൊണ്ട് ലീഗില്‍ തങ്ങളുടെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്സ്.വിജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് കയറിയ പഞ്ചാബ് നിലവില്‍ മുംബൈയുടെ തൊട്ട് പിന്നില്‍ ആണ് തുടരുന്നത്.

ടോസ് നേടി മുംബൈയെ ബോളിങ്ങിന് പറഞ്ഞയച്ച പഞ്ചാബ് മുംബൈയെ 131 റണ്‍സിന് ഒതുക്കി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 18 ഓവറിനുളില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി.52 പന്തില്‍ നിന്നും 60 റണ്‍സ് നേടിയ കെ‌എല്‍ രാഹുല്‍ ആണ് മല്‍സരത്തിലെ ഹീറോ.35 പന്തില്‍ നിന്നും 43 റണ്‍സ് എടുത്ത ക്രിസ് ഗെയിലും മോശം ആക്കിയില്ല. ചെന്നൈയിലെ സ്ലോ  പിച്ചില്‍ മുംബൈയുടെ അവസാന കളി ആയിരുന്നു ഇത്.ഈ പിച്ചില്‍ മുംബൈ ബാറ്റ് ചെയ്യാന്‍ വളരെ പാടുപെടുന്നുണ്ട്.അടുത്ത മല്‍സരത്തില്‍ ഡെല്‍ഹിയിലെ ഫിറോസ് ഷാ കോട്ട്ലയില്‍ വച്ച് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

Leave a comment