Cricket IPL IPL2021 Top News

ജയം നേടാന്‍ പഞ്ചാബിന് 132 റണ്‍സ് വേണം

April 23, 2021

ജയം നേടാന്‍ പഞ്ചാബിന് 132 റണ്‍സ് വേണം

കഴിഞ്ഞ മൂണ് മല്‍സരങ്ങള്‍ പരാജയപ്പെട്ട പഞ്ചാബിന് ഇന്നതെ മല്‍സരത്തില്‍ മുംബൈക്കെതിരെ ഒരു വിജയം അനിവാര്യം ആണ്.ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത പഞ്ചാബ് വളരെ മികച്ച രീതിയില്‍ മുംബൈക്ക് കടിഞ്ഞാണ്‍ ഇട്ടിട്ടുണ്ട്.

20 ഓവര്‍ തീര്‍ന്നപ്പോള്‍ മുംബൈക്ക് ആറ് വിക്കറ്റ് നഷ്ട്ടത്തില്‍ 131 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.തുടക്കത്തില്‍ തന്നെ തകര്‍ന്നടിഞ്ഞ മുംബൈക്ക് രക്ഷയായത് രോഹിത് ശര്‍മയുടെയും അത് പോലെ സൂര്യ കുമാര്‍ യാദവിന്‍റെയും ഇന്നിങ്സ് ആണ്.അവസാന ഓവറുകളില്‍ പോളാര്‍ഡ് കൂറ്റന്‍ അടിക്ക് മുതിര്‍ന്നെങ്കിലും അദ്ദേഹം തന്റെ ഫോമിന്റെ മൂര്‍ധന്യത്തില്‍ ആയിരുന്നില്ല.വമ്പന്‍ അടി ക്കാരായ ഹര്‍ധിക്ക് പാണ്ഡ്യ,ക്രുനാല്‍ പാണ്ഡ്യ എന്നിവരും പെട്ടെന്നു ഔട്ട് ആയി കേറി.പഞ്ചാബ് ബോളിങ് നിരയില്‍ ഈരണ്ടു വിക്കറ്റ് നേടി കൊണ്ട് ഷമിയും രവി ബിഷ്ണോയിയും മികച്ച പ്രകടനം കാഴ്ച വച്ചു.

Leave a comment

Your email address will not be published. Required fields are marked *