European Football Foot Ball Top News

12 ക്ലബുകളില്‍ എനിക്ക് ദേഷ്യകുറവ് ബാഴ്സയോട് എന്നു യുവേഫ പ്രസിഡന്‍റ്

April 23, 2021

12 ക്ലബുകളില്‍ എനിക്ക് ദേഷ്യകുറവ് ബാഴ്സയോട് എന്നു യുവേഫ പ്രസിഡന്‍റ്

യൂറോപ്പിലെ 12 പ്രമുഖ ക്ലബ്ബുകളുടെ പരാജയപ്പെട്ട സൂപ്പർ ലീഗ് എന്ന ആശയം തന്നെ വളരെ അധികം ദേഷ്യപ്പെടുത്തുന്നു എന്നും ഇത്  ചെയ്ത പന്ത്രണ്ട് ക്ലബുകള്‍ തന്നെ വളരെ അധികം നിരാശയില്‍ ആഴ്ത്തി എന്നും യുവേഫ പ്രസിഡന്‍റ് അലക്സാണ്ടർ സെഫെറിൻ വെളിപ്പെടുത്തി.

എന്നാല്‍ ബാഴ്സയോട് മാത്രം തനിക്ക് അങ്ങനെ കണ്ണും പൂട്ടി വെറുക്കാന്‍ കഴിയില്ല എന്നും ലപ്പോര്‍ട്ട ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടത് ആണ് എന്നും സേഫെറിന്‍ വെളിപ്പെടുത്തി.ലപ്പോര്‍ട്ടയോട് താന്‍ സംസാരിച്ചിട്ടുണ്ട് എന്നും ക്ലബിലെ സാമ്പത്തിക ഞെരുക്കം ആണ് അദ്ദേഹത്തിനെ കൊണ്ട് ഈ വേല ചെയിപ്പിച്ചത് എന്നു സേഫെറിന്‍ പറഞ്ഞു.തെറ്റ് മനസ്സിലാക്കിയ ഇംഗ്ലിഷ് ടീമുകള്‍ പുറത്തേക്ക് വന്നത് വളരെ അധികം പ്രശംസനീയം ആണ്.ക്ലബുകള്‍ക്ക് ഇതിനുള്ള ശിക്ഷയേ കുറിച്ച് ചോദിച്ചപ്പോള്‍ നിയമപരമായി എന്ത് ചെയ്യാം എന്ന കണക്ക് കൂട്ടലുകള്‍ നടക്കുന്നുണ്ട് എന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment