European Football Foot Ball Top News

ഗേറ്റഫയെ തകര്‍ത്ത് ബാഴ്സ

April 23, 2021

ഗേറ്റഫയെ തകര്‍ത്ത് ബാഴ്സ

ബാഴ്സലോണ ഗേറ്റഫയെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.റയലിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ഗേറ്റഫെ അതേ ഫോമില്‍  ബാഴ്സക്കെതിരെ കളിയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തുടക്കത്തില്‍ തന്നെ ഗോള്‍ നേടി  കൊണ്ട് മെസ്സി ബാഴ്സക്ക് ലീഡ് നേടി കൊടുത്തിരുന്നു.എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ഇടത്ത് വിങ്ങിലൂടെ ഗേറ്റഫെ ആക്രമണം തടയാന്‍ ബാഴ്സക്ക് ആയില്ല.ആ നീക്കം  ചെന്നു അവസാനിച്ചത് ക്ലമന്‍റ് ലെന്‍ഗ്ലറ്റിന്‍റെ ഓണ്‍ ഗോളില്‍ ആയിരുന്നു.

 

ആദ്യ പകുതി തീരുന്നതിന് മുന്‍പ് തന്നെ രണ്ടു ഗോള്‍  അടിച്ചു കൊണ്ട് ബാഴ്സ അവരുടെ നില ഭദ്രമാക്കി.69 ആം മിനുട്ടില്‍ ഗോള്‍ നേടി ഗേറ്റഫെ ഒരു സമനില ഭയം ഉയര്‍ത്തി എങ്കിലും  അവസാന മിനുട്ടുകളില്‍ വീണ്ടും ഗോള്‍  കണ്ടെത്താന്‍ ബാഴ്സക്ക് ആയി.എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍ട്ടി എടുത്തിരുന്നേല്‍ ഒരുപക്ഷേ ഹാട്രിക്ക് നേടാമായിരുന്ന മെസ്സി ആ അവസരം ഗ്രീസ്മാന് നല്കി കൊണ്ട് ഒരു  ഉത്തമ ക്യാപ്റ്റന് മാതൃകയായി.

Leave a comment

Your email address will not be published. Required fields are marked *