Cricket IPL IPL2021 Top News

ബാംഗ്ലൂറിന് തകര്‍പ്പന്‍ ജയം

April 23, 2021

ബാംഗ്ലൂറിന് തകര്‍പ്പന്‍ ജയം

തുടക്കം തകര്‍ച്ചയില്‍ നിന്നും കരകയറി ഒരു ഫൈറ്റിങ് ടോട്ടല്‍ നേടി കൊണ്ട് രാജസ്ഥാന്‍ തിരിച്ചുവന്നെങ്കിലും ബാംഗ്ലൂറിനെ തടയാന്‍ അത് മതിയായിരുന്നില്ല.178 റണ്‍സ് വിജയലക്ഷ്യം ആയി ബാറ്റ് വീശിയ ബാംഗ്ലൂര്‍ 16.3 ഓവറില്‍ വിക്കറ്റ് നഷ്ടം ഇല്ലാതെ തന്നെ അവര്‍ ലക്ഷ്യം നേടി.

ദേവ്ദത് പടിക്കല്‍ സെഞ്ചുറി നേടിയ മല്‍സരത്തില്‍ ഹാഫ് സെഞ്ചുറി നേടിയ  ക്യാപ്റ്റന്‍  കോഹ്ലിയും മോശം ആക്കിയില്ല.തുടക്കം മുതല്‍ക്കേ അക്രമിച്ച് കളിച്ച പടിക്കല്‍ ബാംഗ്ലൂര്‍ റണ്‍ റേറ്റ് താഴാതെ നോക്കി.മറ്റെ അറ്റത്ത് കോഹ്ലി പടിക്കലിന് സ്ട്രൈക്ക് കൈമാറാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.എന്നാല്‍ മിഡില്‍ ഓവറുകളില്‍ തന്റെ പൂര്‍ണ ആക്രമണം കോഹ്ലി  പുറത്തെടുത്തു.തുടര്‍ച്ചയായ നാലാം വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആണ് ബാംഗ്ലൂര്‍.

Leave a comment

Your email address will not be published. Required fields are marked *