Cricket IPL IPL2021 Top News

രാജസ്ഥാന്റെ തിരിച്ചുവരവ് ശ്രദ്ധേയം

April 22, 2021

രാജസ്ഥാന്റെ തിരിച്ചുവരവ് ശ്രദ്ധേയം

7.2 ഓവറില്‍ 43 റണ്‍സിന് നാലു വിക്കറ്റ് നഷ്ടം ആയെങ്കിലും വിരോചിതമായ ഒരു തിരിച്ചുവരവ് നടത്തി കൊണ്ട് രാജസ്ഥാന്‍ ബാംഗ്ലൂര്‍ റോയല്‍ ചാലേഞ്ചെര്‍സിന് 178 റണ്‍സ് എന്ന വിജയ ലക്ഷ്യം നേടി കൊടുത്തു.

സിറാജ്,കൈല്‍ ജൈമിസണ്‍ എന്നിവര്‍ ആദ്യ സ്പെലുകളില്‍ രാജസ്ഥാനെ കീറി മുറിച്ചു.ഒരു ഘട്ടത്തില്‍ 100 റണ്‍സ്  കടക്കുമോ രാജസ്ഥാന്‍ എന്നു തോന്നിച്ചെങ്കിലും ശിവം ദൂബേ റിയാന്‍ പരാഗ് എന്നിവര്‍ അഞ്ചാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പില്‍  കൂട്ടി ചേര്‍ത്ത 66 റണ്‍സ് രാജസ്ഥാന് രക്ഷ നല്‍കി.ഹെവി സ്ട്രൈക്കര്‍ ക്രിസ് മോറിസിനു വലിയ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ ആയില്ലെങ്കിലും രാഹുല്‍ തേവാട്ടിയ അവസാന ഓവറുകളില്‍ കാഴ്ചവച്ച വെടികെട്ട് പ്രകടനം രാജാസ്ഥാനെ ഒരു ഡീസന്‍റ് സ്കോറിലേക്ക് എത്തിച്ചു.സിറാജ് ഹര്‍ഷാല്‍ പട്ടേല്‍ എന്നിവര്‍ ബാംഗ്ലൂറിന് വേണ്ടി മൂന്നു വീതം വിക്കറ്റുകള്‍ നേടി.

Leave a comment