European Football Foot Ball Top News

ഫ്രീകിക്ക് ഡിഫന്‍റ് ചെയ്ത അപാകത റൊണാള്‍ഡോയെ മാറ്റുന്ന കാര്യം ആലോചനയില്‍ എന്നു പിര്‍ലോ

April 22, 2021

ഫ്രീകിക്ക് ഡിഫന്‍റ് ചെയ്ത അപാകത റൊണാള്‍ഡോയെ മാറ്റുന്ന കാര്യം ആലോചനയില്‍ എന്നു പിര്‍ലോ

ഇന്നലത്തെ മല്‍സരത്തില്‍ പാര്‍മ യുവന്‍റസിനെതിരെ  ഫ്രീകിക്കിലൂടെ ഒരു ഗോള്‍ നേടി,എന്നാല്‍ അത് മൂലം ആരാധകരുടെയും മറ്റ് മാധ്യമങ്ങളുടെയും മറ്റ് വിമര്‍ശനത്തിന് ഇരയായിരിക്കുകയാണ് റൊണാള്‍ഡോ.ഇന്നലെ ഫ്രീകിക്ക് തടയാന്‍ റോണോയേ വാളില്‍ നിര്‍ത്തിയിരുന്നു.

എന്നാല്‍ എതിര്‍ ടീം താരം ഷൂട്ട് ചെയ്തപ്പോള്‍ റൊണാള്‍ഡോ പന്തിനെ ഡിഫന്‍റ് ചെയുന്നതിന് പകരം മുഖം പൊതി നിന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.അദ്ദേഹത്തിന്റെ ഗാപ്പിലൂടെ ആണ് പന്ത് പോയതും.മല്‍സരം യുവന്‍റസ് ജയം നേടിയെങ്കിലും ഈ ഒരു സംഭവം  പിര്‍ലോയേ അലട്ടുന്നുണ്ട്.ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ട്ടോക്കെതിരെയും റൊണാള്‍ഡോ ഇങ്ങനെ ചെയ്തിരുന്നു.അന്നത്തെ മല്‍സരത്തില്‍ ആ ഒരു പിഴവ് മൂലം യുവന്‍റസ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായിരുന്നു.അദ്ദേഹത്തിനെ ആ റോളില്‍ നിന്നും മാറ്റുന്ന കാര്യം ആലോചനയില്‍ ആണ് എന്നും പിര്‍ലോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Leave a comment