European Football Foot Ball Top News

ഗെറ്റാഫയെ ബാഴ്സ ഒന്നു സൂക്ഷിക്കണം

April 22, 2021

ഗെറ്റാഫയെ ബാഴ്സ ഒന്നു സൂക്ഷിക്കണം

ബാഴ്സ ഇന്ന് തങ്ങളുടെ ഹോം ഗ്രൌണ്ടില്‍ വച്ച് ഗെറ്റാഫയെ നേരിടും.നിലവില്‍ ബാഴ്സ നാലാ സ്ഥാനത്തും ഗേറ്റഫെ പതിനഞ്ചാം സ്ഥാനത്തുമാണ്.ഇരുവരും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം ഗേറ്റഫെക്കൊപ്പം ആയിരുന്നു.വളരെ അധികം ശാരീരികമായി കളിക്കുന്ന ഗെറ്റാഫെ തൊട്ട് മുന്നത്തെ മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെ വിറപ്പിച്ച ശേഷമാണ് സമനിലയില്‍ പിരിഞ്ഞത്.

ഇനിയുള്ള മല്‍സരങ്ങള്‍ എല്ലാം ജയം നേടാന്‍ ആയാല്‍ ബാഴ്സക്ക് ഈ സീസണിലെ ലാലിഗ കിരീടം ഉറപ്പിക്കാം.അത്ലറ്റിക്കോ ബിലിബാവോയേ തോല്പ്പിച്ചു കൊണ്ട് കോപ് ഡെല്‍ റിയ കപ്പ് നേടിയ ബാഴ്സ നല്ല ആത്മവിശ്വാസത്തില്‍ ആണ്.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.കോമാന്റെ ടീമിനെ നല്ല വിധം പരീക്ഷിക്കാനുള്ള കെല്‍പ് ഗേറ്റഫേക്ക് ഉള്ളതിനാല്‍ മല്‍സരം തീ പാറുമെന്ന് ഉറപ്പാണ്.

Leave a comment