European Football Foot Ball Top News

അഗ്യൂറോ ബാഴ്സയുടെ സമ്മര്‍ സൈനിങ് ടാര്‍ഗെറ്റ്

April 22, 2021

അഗ്യൂറോ ബാഴ്സയുടെ സമ്മര്‍ സൈനിങ് ടാര്‍ഗെറ്റ്

ഒരു ക്ലാസിക് സ്ട്രൈക്കറെ തേടിയുള്ള ബാഴ്സയുടെ യാത്ര ഇപ്പോള്‍ മാഞ്ചസ്റ്ററില്‍ ചെന്നെത്തിയിരിക്കുകയാണ്.ഈ സീസണിന്റെ അവസാനത്തോടെ സിറ്റിയുമായി കോണ്ട്രാക്ട് തീരുന്ന കുന്‍  അഗ്യൂറോയാണ് ബാഴ്സയുടെ അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ ടാര്‍ഗെറ്റ്.ലയണൽ മെസ്സി ക്യാമ്പ്‌നൗവിൽ തുടരുകയാണെങ്കിൽ ബാഴ്‌സലോണ നൽകിയ രണ്ടുവർഷത്തെ കരാറിൽ സെർജിയോ അഗ്യൂറോ ഒപ്പുവെക്കുമെന്ന്  പ്രമുഘ സ്പോര്‍ട്ട്സ് മാധ്യമമായ എ.എസ്.പറയുന്നത്.

ഏര്‍ലിങ് ഹാലണ്ടിനെ സൈന്‍ ചെയ്യുക എന്നത് ഒരു ബാഴ്സയുടെ  സ്വപ്നം മാത്രം ആകനാണ് സാധ്യത.നിലവില്‍ സൂപ്പര്‍ ലീഗ് എന്ന ആശയം നിര്‍ത്തലാക്കുകയും അതുപോലെ ഏറെ കടം പേറിയുള്ള കണക്കുകള്‍ ഉള്ള ബാഴ്സക്ക് ഹാലണ്ടിനെ സൈന്‍ ചെയ്യുക എന്നത് അസാധ്യം ആണ്.അതിനാല്‍ വളരെയധികം അനുഭവസമ്പത്തും ടോപ് ഫോമില്‍ തുടരും എന്ന വിശ്വാസവും ഉള്ള  അഗ്യൂറോക്ക് ആണ് സാധ്യത കൂടുതല്‍.

Leave a comment

Your email address will not be published. Required fields are marked *